
















20 വര്‍ഷക്കാലമായി ഗാസയുടെ ഭരണം നടത്തുന്നത് ഹമാസാണ്. കേരളത്തില്‍ ഉള്‍പ്പെടെ ഹമാസിനെ ചിലര്‍ സ്വാതന്ത്ര്യ പോരാളികള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇസ്രയേലിന്റെ അടിച്ചമര്‍ത്തലിന് എതിരെ സായുധ പോരാട്ടം നടത്താന്‍ സഹായിക്കുന്നത് ഹമാസാണെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഈ വര്‍ഷങ്ങളില്‍ ജൂതന്‍മാരെ വെറുക്കുന്ന, അവരെ കൊല്ലാന്‍ ശരികള്‍ മാത്രമുള്ള, മരിക്കുന്നത് അനുഗ്രഹമായി കണക്കാക്കുന്ന കുട്ടികളെ കൂടി വളര്‍ത്തിയെടുക്കുന്നതില്‍ ഹമാസ് വിജയിച്ചു.
തങ്ങളുടെ വീട്ടിലെ ചെറിയ കുട്ടികള്‍ പോലും തീവ്രവാദവും, കൊലപാതകങ്ങളും ആസ്വാദ്യകരമായ കാര്യമായി പറയാന്‍ തുടങ്ങിയതോടെ ഗാസയിലെ സാധാരണക്കാരായ മാതാപിതാക്കള്‍ ഭയപ്പാടിലാണ്. ഡെയ്‌ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ പലരും തങ്ങളുടെ മക്കളുടെ ഭാവി മരണത്തില്‍ കലാശിക്കുമെന്ന ആശങ്ക തുറന്നുപറയുന്ന അവസ്ഥയിലെത്തി.
'ഹമാസിന് കീഴില്‍ സ്‌കൂള്‍ കരിക്കുലം ഭീകരവാദത്തിന്റേതായി മാറി. തീവ്രവാദവും, കൊലയും, മരണത്തിലേക്കുള്ള വഴിയുമാണ് അവര്‍ പഠിപ്പിക്കുന്നത്. കടുത്ത വംശവെറിയാണ് നിലനില്‍ക്കുന്നത്. ജൂതന്‍മാരെ എങ്ങനെ കൊല്ലാം, അവര്‍ക്കെതിരെ എങ്ങനെ പോരാടാം എന്നെല്ലാമാണ് പഠനം', ഗാസയിലെ 29-കാരിയായ അമ്മ റിപ്പോര്‍ട്ടറോട് പറഞ്ഞു.
പള്ളിയില്‍ ഖുറാനും, മതവും പഠിക്കാന്‍ പോയിവന്ന പത്ത് വയസ്സുകാരന്‍ മകന്റെ വാക്കുകളാണ് ഈ അമ്മയെ ഏറെ ഞെട്ടിച്ചത്. 'ഞാനൊരു രക്തസാക്ഷിയാകുമ്പോള്‍ എനിക്ക് ഹൂറികളെ ലഭിക്കും. അവന് പത്ത് വയസ്സ് പോലും ആയിട്ടില്ല. ഈ പ്രായത്തിലുള്ള കുട്ടിയുടെ മനസ്സില്‍ എങ്ങനെ ഇത് കയറിപ്പറ്റിയെന്ന് അത്ഭുതം തോന്നുകയാണ്', ഷിറീന്‍ പറയുന്നു.
ഹമാസ് നിയന്ത്രിക്കുന്ന ഇന്‍സ്ട്രക്ടര്‍ തോക്കും, സ്‌ഫോടകവസ്തുക്കളും, ആയുധങ്ങളും പരിചയപ്പെടുത്തുന്ന ക്ലാസുകളില്‍ 15 മുതല്‍ 17 വരെ പ്രായമുള്ള 37,000 ആണ്‍കുട്ടികള്‍ എത്തുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകള്‍ പലതും നടത്തുന്നത് യുഎന്‍ ഫണ്ടിംഗോടെയാണ്. ഇതേ സ്‌കൂളുകളാണ് തീവ്രവാദ ആശയങ്ങള്‍ പടര്‍ത്തി ആളുകളെ കൊല്ലാനായി ക്ലാസെടുക്കുന്ന കേന്ദ്രങ്ങളായി മാറുന്നത്.