CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 39 Seconds Ago
Breaking Now

വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷനും, ജനന നിരക്കും താഴേക്ക്; 69.5 മില്ല്യണില്‍ തൊട്ട് യുകെ ജനസംഖ്യ

2024-ല്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ വിസാ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഫലം കാണുന്നത്

ബ്രിട്ടന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമായിരുന്ന ജനസംഖ്യാ വര്‍ദ്ധനവ് 69.5 മില്ല്യണില്‍ തൊട്ടു. എന്നിരുന്നാലും വളര്‍ച്ചാ നിരക്ക് കാര്യമായ തോതില്‍ മെല്ലെപ്പോക്കിലേക്ക് നീങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

നെറ്റ് മൈഗ്രേഷന്‍ താഴ്ന്നതാണ് ഈ ഇടിവിന് പ്രധാന സംഭാവന നല്‍കിയത്. 2023-ല്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ശേഷം നെറ്റ് മൈഗ്രേഷന്‍ സാരമായി താഴുന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക്.

2025 മധ്യത്തില്‍ യുകെയില്‍ 69,483,939 പേര്‍ ജീവിക്കുന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. 12 മാസം മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 227,665 പേരുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 

എന്നാല്‍ വാര്‍ഷിക വര്‍ദ്ധന കേവലം 0.33 ശതമാനം മാത്രമാണ്. 1998ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷിക നിരക്ക് വര്‍ദ്ധനവാണ് ഇത്. വിദേശ പൗരന്‍മാരുടെ യുകെയിലേക്കുള്ള വരവ് കുറഞ്ഞതോടെ നെറ്റ് മൈഗ്രേഷനില്‍ സാരമായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ജനസംഖ്യാ വര്‍ദ്ധന കുറയാന്‍ പ്രധാന കാരണമായിട്ടുള്ളത്. 

2024-ല്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ വിസാ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഫലം കാണുന്നത്. 2025 മധ്യത്തില്‍ 652,400 ജനനങ്ങളാണ് നടന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. നാല് ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇതേ കാലയളവില്‍ 647,500 മരണങ്ങളും സംഭവിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.