CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 36 Seconds Ago
Breaking Now

കരുത്ത് കാട്ടി ഇടതുപക്ഷം; കീഴടങ്ങി ഹോം സെക്രട്ടറി; ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളുടെ 'പല്ലും, നഖവും' കൊഴിയും; പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള വിദേശികളുടെ കാത്തിരിപ്പ് 'നീളില്ല?

ആഞ്ചെല റെയ്‌നര്‍ നയിക്കുന്ന പാര്‍ട്ടിയിലെ ഇടത് വിഭാഗത്തിന് മുന്നില്‍ ഹോം സെക്രട്ടറി കീഴടങ്ങുകയാണെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി

ലേബര്‍ പാര്‍ട്ടിയിലെ ഇടതുവിഭാഗം പിടിമുറുക്കിയതോടെ ഇമിഗ്രേഷന്‍ വിഷയത്തില്‍ ഷബാന മഹ്മൂദ് കീഴടങ്ങിയതായി ടോറികള്‍. ആഞ്ചെല റെയ്‌നര്‍ ഗവണ്‍മെന്റിന്റെ ബോര്‍ഡര്‍ പോളിസിയില്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങിയെന്നും ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. 

ലേബര്‍ എംപിമാര്‍ എതിര്‍ത്താലും പരിഷ്‌കാരങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ടോറികള്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറാണെന്ന് ഫിലിപ്പ് വ്യക്തമാക്കി. ബ്രിട്ടനില്‍ വിദേശികള്‍ക്ക് പെര്‍മനന്റ് റസിഡന്‍സി ലഭ്യമാകാന്‍ കാത്തിരിപ്പ് ദീര്‍ഘിപ്പിക്കുന്ന പരിഷ്‌കാരങ്ങളിലാണ് മഹ്മൂദ് വെള്ളം ചേര്‍ക്കുന്നത്. 

അഞ്ച് വര്‍ഷം ബ്രിട്ടനില്‍ താമസിച്ചിരിക്കണമെന്ന നിബന്ധന പത്ത് വര്‍ഷമാക്കി ഉയര്‍ത്തുമെന്ന ഭീഷണി യുകെയില്‍ നിലവിലുള്ള വിദേശ പൗരന്‍മാരെ ആശങ്കയിലാക്കിയരുന്നു. ഈ വിഷയത്തിലാണ് ഇളവ് ലഭിക്കുക. എന്നാല്‍ ആഞ്ചെല റെയ്‌നര്‍ നയിക്കുന്ന പാര്‍ട്ടിയിലെ ഇടത് വിഭാഗത്തിന് മുന്നില്‍ ഹോം സെക്രട്ടറി കീഴടങ്ങുകയാണെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ഫിലിപ്പ് കുറ്റപ്പെടുത്തി. 

അതേസമയം ടോറികള്‍ അധികാരത്തിലെത്തിയാല്‍ 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന കുടിയേറ്റക്കാരെ താല്‍ക്കാലിക വര്‍ക്ക് വിസ തീര്‍ന്നാല്‍ ഉടന്‍ തിരിച്ചയയ്ക്കുമെന്ന് ഫിലിപ്പ് പ്രഖ്യാപിച്ചു. മലയാളികള്‍ ഉള്‍പ്പെടെ യുകെയിലെ വിദേശ കെയര്‍ വര്‍ക്കര്‍മാരെ ദോഷമായി ബാധിക്കുന്ന പദ്ധതിയിലാണ് ഷബാന മഹ്മൂദ് ഇളവ് നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.