CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 4 Seconds Ago
Breaking Now

നിയമപരമായി കുടിയേറുന്നവര്‍ക്ക് 'പാര' പണിയാന്‍ തിരക്ക്; ചെറുബോട്ടില്‍ ഓരോ ആറ് മിനിറ്റിലും ഒരു അനധികൃത കുടിയേറ്റക്കാരന്‍ ബ്രിട്ടീഷ് മണ്ണിലേക്ക്; ചെറുവിരല്‍ പോലും അനക്കാതെ സ്വാഗതം ചെയ്ത് ഗവണ്‍മെന്റ്

ഈ വര്‍ഷം 20,935 പേരാണ് യുകെ തീരങ്ങളിലേക്ക് പ്രവേശിച്ചത്

ബ്രിട്ടനില്‍ നിയമപരമായി കുടിയേറിയവര്‍ക്ക് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തിരക്കിലാണ് ഗവണ്‍മെന്റ്. രാജ്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടും, കെയര്‍ മേഖലയില്‍ ഉള്‍പ്പെടെ അനിവാര്യമായ സേവനങ്ങള്‍ നല്‍കുമ്പോഴും കുടിയേറ്റം കുറച്ച് നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ കുറച്ച് കാണിക്കുന്ന തിരക്കിലാണ് ലേബര്‍ ഗവണ്‍മെന്റും. 

അതേസമയം മറുവശത്ത് ചെറുബോട്ടില്‍ കയറി ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയും, അവര്‍ സുഖിച്ച് ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നതിലും ഗവണ്‍മെന്റിന് യാതൊരു ബുദ്ധിമുട്ടുമില്ല. അനധികൃതമായി ബോട്ടില്‍ എത്തുന്നവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ ഫ്രാന്‍സിലേക്ക് തിരിച്ചയയ്ക്കുന്ന പദ്ധതി പോലും പൊളിഞ്ഞു. 

ഓരോ ആറ് മിനിറ്റിലും ഒരു അനധികൃത കുടിയേറ്റക്കാരന്‍ ചാനല്‍ കടന്ന് എത്തിയതായാണ് പുതിയ കണക്കുകള്‍. ഒക്ടോബറിലെ കണക്ക് പ്രകാരമാണ് ഇത്. കേവലം ഏഴ് ദിവസത്തില്‍ 1739 പേരാണ് ബ്രിട്ടനിലേക്ക് യാത്ര ചെയ്തത്. ഓരോ മണിക്കൂറിലും പത്തിലേറെ പേര്‍ ഈ വിധത്തില്‍ രാജ്യത്ത് അനധികൃതമായി എത്തുന്നു. 

ഈ വര്‍ഷം 20,935 പേരാണ് യുകെ തീരങ്ങളിലേക്ക് പ്രവേശിച്ചത്. തിങ്കളാഴ്ച മാത്രം 609 പേര്‍ എട്ട് ബോട്ടുകളിലാണ് ബ്രിട്ടീഷ് മണ്ണിലെത്തി. അതിര്‍ത്തികള്‍ തുറന്നിട്ട് ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലാണ് ബേണ്‍ഹാം നിയന്ത്രണം നടത്തുന്നതെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് വിമര്‍ശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.