CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 58 Seconds Ago
Breaking Now

വാടകയ്‌ക്കൊരു മുറിയെടുക്കാന്‍ 1000 പൗണ്ട്; ലണ്ടനിലെ വാടക നിരക്കിന് തീപിടിച്ചു; ലേബര്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; വാടക വീടുകളുടെ എണ്ണം താഴേക്ക്

പുതിയ നിയമങ്ങള്‍ വന്നതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും ഒഴിയുകയാണെന്ന് പുതിയ ഡാറ്റ

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലേബര്‍ ഗവണ്‍മെന്റ് റെന്റല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ പരിഷ്‌കാരങ്ങള്‍ നിയമമായി മാറിയതോടെ ബ്രിട്ടന്റെ വാടക വിപണി സാരമായി തിരിച്ചടിക്കുകയാണ്. 

ലണ്ടനിലെ സെന്‍ഡ്രല്‍ ബറോകളില്‍ ഒരു മുറി വാടകയ്ക്ക് എടുക്കാന്‍ 1000 പൗണ്ടിലേറെ ചെലവ് വരുന്ന അവസ്ഥയാണുള്ളത്. പരിഷ്‌കാരങ്ങള്‍ ഭയന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഹൗസിംഗ് വിപണിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടകയ്ക്ക് നല്‍കാന്‍ പരസ്യപ്പെടുത്തുന്ന മുറികളുടെ എണ്ണത്തില്‍ 7.3 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫ്‌ളാറ്റ്‌ഷെയര്‍ പ്ലാറ്റ്‌ഫോം സ്‌പെയര്‍റൂം കണ്ടെത്തി. 

വാടകക്കാരുടെ കൈകളിലേക്ക് അവകാശം തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ലേബര്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നടപ്പാക്കിയത്. മേയില്‍ നിലവില്‍ വന്ന നിയമപ്രകാരം കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും, വാടക വര്‍ദ്ധനവില്‍ ക്യാപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതിന് പുറമെ ഫിക്‌സഡ് ടേം ടെനന്‍സികളില്‍ നിരോധനം വരികയും ചെയ്തു. 

എന്നാല്‍ പുതിയ നിയമങ്ങള്‍ വന്നതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും ഒഴിയുകയാണെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഇതോടെ ലണ്ടന്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ഒരു മുറി കിട്ടുന്നത് ബുദ്ധിമുട്ടായി മാറുകയാണ്. ലണ്ടനില്‍ 2023ന് ശേഷം ആദ്യമായി നിരക്കുകള്‍ 1000 പൗണ്ട് കടക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.