CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 57 Seconds Ago
Breaking Now

ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു, ജോലിക്കാര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍; ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി ഗവണ്‍മെന്റ്; രോഷം അണപൊട്ടുന്നു; തിരുത്തുമോ പുതിയ ചാന്‍സലര്‍?

കീര്‍ സ്റ്റാര്‍മറുടെ ഭരണകാലത്ത് ബെനഫിറ്റില്‍ കൈവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ലേബര്‍ എംപിമാര്‍ തന്നെ ഈ നീക്കം പരാജയപ്പെടുത്തി

ബ്രിട്ടന്റെ ഏറ്റവും വലിയ ഭാരമാണ് ബെനഫിറ്റ് ബില്‍. എന്നാല്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവരുടെ വോട്ട് നഷ്ടമാകുമെന്ന ഭയത്താല്‍ ബില്‍ കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുകയാണ്. എന്നാല്‍ അധ്വാനിച്ച് ജോലി ചെയ്യുന്നവരുടെ വരുമാനത്തിന്റെ 'ഇരട്ടി' വേഗതയില്‍ രാജ്യത്തിന്റെ ബെനഫിറ്റ് ബില്ലുകള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ജനരോഷം ഉയര്‍ത്തുകയാണ്. 

2023 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ ശരാശരി മണ്ഡലങ്ങളില്‍ ബെനഫിറ്റ് ചെലവുകള്‍ 25.8 ശതമാനമാണ് ഉയര്‍ന്നത്. ഇതേ കാലയളവില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കേവലം 10.4 ശതമാനമാണ് ഉയര്‍ന്നതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് കണ്ടെത്തി. 

ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 526 മണ്ഡലങ്ങളില്‍ 502 ഇടത്തും ശമ്പളത്തേക്കാള്‍ വേഗത്തില്‍ ബെനഫിറ്റ് ചെലവ് കുതിച്ചുയര്‍ന്നതായാണ് കണ്ടെത്തല്‍. ലണ്ടനിലെ ചില ഭാഗങ്ങളിലാകട്ടെ ജോലിക്കാര്‍ക്ക് ശമ്പളം കുറഞ്ഞപ്പോള്‍ വെല്‍ഫെയര്‍ ബില്‍ റോക്കറ്റ് പോലെ കുതിക്കുന്ന കാഴ്ചയും ദൃശ്യമായി. 

കേവലം 24 മണ്ഡലങ്ങളില്‍ മാത്രമാണ് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ ആനുകൂല്യങ്ങള്‍ മറികടന്ന് ശമ്പളം ഉയര്‍ന്നത്. കുതിച്ചുയരുന്ന ആനുകൂല്യങ്ങള്‍ നല്‍കാനായി നികുതിദായകന്‍ പണിയെടുക്കേണ്ടി വരുന്ന ദുരവസ്ഥ അവസാനിപ്പിക്കാന്‍ ബെനഫിറ്റുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന് ടിപിഎ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഒ'കോണെല്‍ ആവശ്യപ്പെട്ടു. 

കീര്‍ സ്റ്റാര്‍മറുടെ ഭരണകാലത്ത് ബെനഫിറ്റില്‍ കൈവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ലേബര്‍ എംപിമാര്‍ തന്നെ ഈ നീക്കം പരാജയപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയും, ചാന്‍സലറും ഇനി ഈ ബില്ലില്‍ കൈവെയ്ക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് മാസത്തിന്റെ അവസാനം അറിയാം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.