CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 52 Seconds Ago
Breaking Now

വീട് വാങ്ങുമ്പോള്‍ 'നോ' സ്റ്റാമ്പ് ഡ്യൂട്ടി; താമസിക്കുമ്പോള്‍ മാന്‍ഷന്‍ ടാക്‌സുമില്ല; പ്രിയപ്പെട്ടവര്‍ക്ക് കൈമാറുമ്പോള്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സും നല്‍കേണ്ട; വീടിന് നല്ല കാലം വരണമെങ്കില്‍ ഇനി ടോറികള്‍ ഭരണത്തില്‍ വരേണ്ടി വരുമോ?

പ്രഖ്യാപനങ്ങള്‍ ബര്‍മിംഗ്ഹാമിലെ പാര്‍ട്ടി സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്

വീടുകള്‍ക്ക് മേല്‍ ലേബര്‍ ഗവണ്‍മെന്റ് നികുതിക്ക് മുകളില്‍ നികുതി ചുമത്തി വിവാദങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ ജനത്തിന് ചിന്തിക്കാന്‍ വക നല്‍കി പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കുടുംബത്തിന്റെ വീടുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ കെമി ബാഡെനോക് അവതരിപ്പിച്ച പദ്ധതി വ്യക്തമാക്കുന്നത്. 

കുറഞ്ഞ നികുതിയും, വീട് സ്വന്തമായി ഉണ്ടാകുകയും വേണമെന്ന ടോറികളുടെ പരമ്പരാഗത നിലപാടിലേക്കുള്ള മടങ്ങിപ്പോക്കാണ് ബാഡെനോക് മുന്നോട്ട് വെയ്ക്കുന്നത്. പ്രധാന താമസസ്ഥലമായ വീട് തലമുറകള്‍ കൈമാറുമ്പോള്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ചുമത്തുന്ന നടപടി റദ്ദാക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. 

മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ ചുമത്തിയ 'മരണ ടാക്‌സില്‍' നിന്നും മോചനം നല്‍കുമെന്ന് ബാഡെനോക് പറഞ്ഞു. 1 മില്ല്യണ്‍ പൗണ്ട് വരെ ആസ്തികള്‍ നികുതിരഹിതമായി കൈമാറാനും ദമ്പതികള്‍ക്ക് സാധിക്കും. വെല്‍ഫെയര്‍ ബജറ്റ് വെട്ടിച്ചുരുക്കിയാണ് ഇതിനുള്ള പണം കണ്ടെത്തുകയെന്ന് ടോറി നേതാവ് വ്യക്തമാക്കി.

സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കുമെന്നും, ലേബര്‍ കൊണ്ടുവന്ന മാന്‍ഷന്‍ ടാക്‌സ് ഒഴിവാക്കുമെന്നും ടോറി നേതാവ് സ്ഥിരീകരിച്ചു. പ്രഖ്യാപനങ്ങള്‍ ബര്‍മിംഗ്ഹാമിലെ പാര്‍ട്ടി സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്. ഇതിനിടെ താമസിക്കാത്ത വീടുകള്‍ പിടിച്ചെടുക്കുമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ബേണ്‍ഹാം പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരുക്കം നടത്താനാണ് ടോറി പാര്‍ട്ടിയ്ക്ക് ബാഡെനോക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.