
















വാക്കിന് വിലയില്ലാത്ത പ്രസിഡന്റ് എന്ന് കുപ്രശസ്തി നേടിയ ആളാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ന് പറയുന്നത് പണം കിട്ടിയാല്‍ മാറ്റിപ്പറയാന്‍ ട്രംപിന് യാതൊരു മടിയുമില്ല. റഷ്യന്‍ എണ്ണ വാങ്ങിയാല്‍ അത് ഉക്രെയിന് എതിരായ യുദ്ധത്തില്‍ സഹായിക്കുന്ന പണിയാണെന്ന് ആരോപിച്ച് ഇന്ത്യക്കെതിരെ പതിവായി 'ചുങ്ക ഭീഷണി' ഉയര്‍ത്തിയ ട്രംപിനും ഇപ്പോള്‍ റഷ്യന്‍ ഡീസല്‍ കിട്ടിയാല്‍ പുളിക്കില്ലെന്ന അവസ്ഥയായി!
നവംബറില്‍ അമേരിക്കക്കാര്‍ തെരഞ്ഞെടുപ്പ് ബൂത്തില്‍ എത്താന്‍ ഇരിക്കവെ ഇന്ധന പമ്പുകളിലെ വില വര്‍ദ്ധന തിരിച്ചടിയാകുമെന്ന് ഭയന്നാണ് ട്രംപിന്റെ 'റഷ്യന്‍ പ്രേമം'. റഷ്യയില്‍ നിന്നും ഡീസല്‍ വാങ്ങാനുള്ള ട്രംപിന്റെ അപേക്ഷ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ അംഗീകരിച്ചു. ഈ വാര്‍ത്ത ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്.
300,000 ടണ്‍ ഡീസലാണ് റഷ്യ പുറത്തുവിടുകയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിന് പുറമെ 5 ലക്ഷം ടണ്‍ നവംബറിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ അത് ഉക്രെയിന് എതിരായ യുദ്ധത്തെ സഹായിക്കലാകുമെന്ന് ഇതുവരെ വാദിക്കുകയും, അതിന്റെ പേരില്‍ ചുങ്കം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ആളാണ് ട്രംപ്.
ഇപ്പോള്‍ അതെല്ലാം മറന്ന് റഷ്യന്‍ ഡീസല്‍ വാങ്ങാന്‍ കരാര്‍ ഒപ്പിച്ചതോടെ ആദ്യമായി രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയാണ്. 'പുടിന് സമ്മാനം നല്‍കുന്നത് സമാധാനം നല്‍കില്ല' എന്നാണ് സെലന്‍സ്‌കി വിമര്‍ശിച്ചത്. ഡീസല്‍ വാങ്ങാനായി റഷ്യക്ക് മേല്‍ പുറപ്പെടുവിച്ച ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്.