CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 33 Seconds Ago
Breaking Now

ഈ വിന്ററില്‍ ബ്രിട്ടന്‍ ഗ്യാസ് റിസര്‍വ്വുകള്‍ തീര്‍ന്നുപോകും? പ്രതിസന്ധി രൂപപ്പെട്ടാല്‍ കുടുംബങ്ങളുടെ ബില്ലുകള്‍ക്ക് തീപിടിക്കും; ഗ്യാസ് ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി റിപ്പോര്‍ട്ട്

താപനില താഴ്ന്നാല്‍ റിസര്‍വ്വുകള്‍ ശൂന്യമാകുന്ന അപകടം നേരിടുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുകെ

ഈ വിന്ററില്‍ ബ്രിട്ടനിലെ ഗ്യാസ് വിതരണം തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ്. ഈ പ്രതിസന്ധി സംജാതമായാല്‍ രാജ്യത്തെ ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വരും മാസങ്ങളില്‍ രാജ്യം തണുപ്പിന്റെ പിടിയില്‍ പെട്ടാല്‍ യുകെയുടെ ഗ്യാസ് സപ്ലൈ അവതാളത്തിലാകുമെന്നാണ് യൂറോപ്പിന്റെ ഗ്യാസ് ട്രാന്‍സ്മിഷന്‍ ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഏറ്റവും കുറഞ്ഞ ഗ്യാസ് ശേഖരവുമായാണ് യൂറോപ്പ് വിന്ററിലേക്ക് പ്രവേശിക്കുന്നത്. പ്രത്യേകിച്ച് ആഗോള ഗ്യാസ് വിലകള്‍ ചാഞ്ചാട്ടത്തിലാണ്. ഗ്യാസിന് കുറവ് നേരിട്ടാല്‍ യൂറോപ്യന്‍ ശേഖരമാണ് യുകെയ്ക്ക് ആശ്വാസമായി നില്‍ക്കാറുള്ളത്. ഇത് ലഭിക്കാതെ പോയാല്‍ വില കൂടിയ യുഎസ് ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് വാങ്ങേണ്ടി വരും. ഇത് ബ്രിട്ടനിലെ വീടുകളില്‍ എനര്‍ജി ബില്ലുകള്‍ ഉയര്‍ത്തും. 

താപനില താഴ്ന്നാല്‍ റിസര്‍വ്വുകള്‍ ശൂന്യമാകുന്ന അപകടം നേരിടുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുകെ. യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേറ്റേഴ്‌സ് ഫോര്‍ ഗ്യാസ് തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതോടെ ബ്രിട്ടീഷ് അധികൃതര്‍ ആശങ്കയിലാണ്. 

വിന്ററില്‍ തണുപ്പ് അധികരിക്കുന്ന അവസ്ഥയുണ്ടായാല്‍ ഗ്യാസ് ക്ഷാമം 15% വര്‍ദ്ധിക്കുമെന്നാണ് യൂറോപ്പ് കണക്കാക്കുന്നത്. ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 276 പൗണ്ട് വര്‍ദ്ധിച്ച് 1999 പൗണ്ടിലേക്ക് എത്തുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്. ഒക്ടോബറില്‍ 4% വര്‍ദ്ധിച്ച ബില്‍ 1723 പൗണ്ടിലാണ്. എനര്‍ജി പ്രതിസന്ധി നേരിട്ടാല്‍ അത് സാധാരണ കുടുംബങ്ങളെയാണ് സാരമായി ബാധിക്കുകയെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.