CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 8 Seconds Ago
Breaking Now

സൂര്യ ചിത്രം സീന്‍ നവംബര്‍ 6ന് തിയറ്ററിലേക്ക്

തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ , ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ഒരുക്കുന്ന 'സീന്‍' നവംബര്‍ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും.

സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക മലയാളികളുടെ സ്വന്തം നസ്രിയ നസിമാണ്.

റെക്കോര്‍ഡ് റിലീസ് ആയി ചിത്രം കേരളത്തില്‍ എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. 

സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടൈറ്റില്‍ ടീസര്‍ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം, ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.