CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 54 Seconds Ago
Breaking Now

ഭാര്യയെയും നാലര വയസുകാരനെയും കഴുത്തറുത്ത് കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ഭാര്യ വിസ്മയ (30), മകന്‍ നാലര വയസുകാരനായ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. തൃശ്ശൂര്‍ വലപ്പാട് ബീച്ചിലാണ് സംഭവം. കൃത്യം നടത്തിയ ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. ഭാര്യ വിസ്മയ (30), മകന്‍ നാലര വയസുകാരനായ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വിജേഷ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനേയും യുവതിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.