CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 32 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തി ; ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവെയാണ് ശ്രീലേഖ അധിക്ഷേപ പരമാര്‍ശം നടത്തിയത്. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നത് എന്നായിരുന്നു ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡല്‍ഹി മലിനമാക്കുകയാണെന്ന് ശ്രീലേഖ പരിഹസിച്ചിരുന്നു.

'അങ്ങ് ഡല്‍ഹിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് പാറ്റകളോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുകയാണ്. ഈ എസ്‌ഐആര്‍ എന്ന് പറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകള്‍ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടര്‍ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ്. ഇന്റന്‍സീവ് റിവിഷന്‍ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം.

 




കൂടുതല്‍വാര്‍ത്തകള്‍.