CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 18 Seconds Ago
Breaking Now

നവരാത്രി ആഘോഷത്തിനൊരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം; ആഘോഷങ്ങള്‍ ഈമാസം 17ന്

ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ ഒരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം. ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാ ആരംഭം, ബൊമ്മകൊലു, ലക്ഷ്മി പൂജ, ഭജന, വിളക്കുപൂജ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക

 

07838705061, 07533959193

 




കൂടുതല്‍വാര്‍ത്തകള്‍.