CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 56 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം ; ലണ്ടന്‍ ,മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജിയണല്‍ കലോത്സവങ്ങള്‍ ഇന്ന്. ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും

ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നും റീജിയണല്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥികളാണ് നവംബര്‍ 21 ന് സ്‌കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.

ബര്‍മിംഗ് ഹാം ; ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ   ലണ്ടന്‍ ,മാഞ്ചസ്റ്റര്‍, കെയിംബ്രിഡ്ജ് റീജിയണല്‍ ബൈബിള്‍  കലോത്സവങ്ങള്‍ ഇന്ന് നടക്കും .കഴിഞ്ഞ ശനിയാഴ്ച സ്‌കോട്‌ലന്‍ഡ് റീജിയണല്‍ മത്സരകളോടുകൂടിയാണ് ഈ വര്‍ഷത്തെ റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത് .എല്ലാ റീജിയണ്‍തല മത്സരങ്ങളും നവംബര്‍ ഒന്നോടുകൂടി പൂര്‍ത്തിയാകും . ഓരോ റീജിയണില്‍ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷന്‍ റീജിയണല്‍ കലോത്സവ കോര്‍ഡിനേറ്റര്‍സ് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നും റീജിയണല്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥികളാണ് നവംബര്‍ 21 ന് സ്‌കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.

രൂപതാ  തലത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ biblekalotsavam@csmegb.org എന്ന ഈമെയിലിലേക്ക് നിങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.പൂര്‍ത്തീകരിച്ച ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 18 രാത്രി 12 മണിയ്ക്ക് മുന്‍ബ് സമര്‍പ്പിച്ചിരിക്കണമെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു ..

 

 

ഷൈമോന്‍ തോട്ടുങ്കല്‍ ( പി ആര്‍ ഓ )

 




കൂടുതല്‍വാര്‍ത്തകള്‍.