CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes Ago
Breaking Now

ലണ്ടനില്‍ ഐഒസി യുകെ കേരള ചാപ്റ്ററിന്റെ പ്രതിഷേധ സംഗമം ശനിയാഴ്ച

ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11.30ന് പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധ സംഗമം നടക്കുക

ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണത്തിനും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11.30ന് പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധ സംഗമം നടക്കുക. ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഉയരുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പരിപാടി.

ഇന്ത്യയിലെ വോട്ടര്‍പട്ടിക പരഷ്‌കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐഒസി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകരും ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റുമാരുമായ സുജു കെ ഡാനിയേല്‍, ഷൈനു ക്ലയര്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.

11.30ന് തന്നെ പാര്‍ലമെന്റ് സ്‌ക്വയറിലെത്തണമെന്ന് ജനാധിപത്യ വിശ്വാസികളോടും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഐഒസി യുകെ കേരള ചാപ്റ്റര്‍ നേരത്തേയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം ; പാര്‍ലമെന്റ് സ്‌ക്വയര്‍, ലണ്ടന്‍.




കൂടുതല്‍വാര്‍ത്തകള്‍.