CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 34 Seconds Ago
Breaking Now

'വോയിസ് ഓഫ് വയനാട് ഇന്‍ യുകെ'യുടെ പതിനാറാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ സമാപിച്ചു ; അടുത്ത വര്‍ഷത്തെ വാര്‍ഷിക സംഗമം കവന്‍ട്രിയില്‍

ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടേര്‍ഹൗസ് ഔട്ട്‌ഡോര്‍ സെന്ററില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വയനാട്ടില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയായ 'വോയിസ് ഓഫ് വയനാട് ഇന്‍ യുകെ'യുടെ പതിനാറാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ സമാപിച്ചു. ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടേര്‍ഹൗസ് ഔട്ട്‌ഡോര്‍ സെന്ററില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഗമം ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തിയ മത്സരങ്ങളും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി മാറി. ഒപ്പം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കുകയും ചെയ്തു.

സംഗമത്തിന് കണ്‍വീനര്‍മാരായ മുജീബ്, അനൂപ് തോമസ്, രാജപ്പന്‍ വര്‍ഗീസ്, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷത്തെ വാര്‍ഷിക സംഗമം കവന്‍ട്രിയില്‍ വെച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി.

 




കൂടുതല്‍വാര്‍ത്തകള്‍.