CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 8 Seconds Ago
Breaking Now

സീറോ പോസ്റ്റ് പിന്‍വലിച്ച് ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് സംപൂജ്യരല്ല; ആശ്വാസ ജയം നാഗ്പൂരില്‍

40 മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണലിന് ശേഷമാണ് ഫലം പുറത്തുവന്നത്.

മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജുവേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിജിത് വഞ്ചാരി വിജയിച്ചു. തീപാറുന്ന പോരാട്ടത്തിനൊടുവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുധാകര്‍ കോഹ്ലെയെ 3,271 വോട്ടുകള്‍ക്കാണ് വഞ്ചാരി പരാജയപ്പെടുത്തിയത്. 40 മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണലിന് ശേഷമാണ് ഫലം പുറത്തുവന്നത്.

ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പിന്തുണയോടെയാണ് അഭിജിത് വഞ്ചാരി മത്സരിച്ചത്. 2020-ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം രണ്ടാം തവണയാണ് എംഎല്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകവും ആര്‍.എസ്.എസ് ആസ്ഥാനവും സ്ഥിതിചെയ്യുന്ന ഇടമാണിത്. നിതിന്‍ ഗഡ്കരി നീണ്ട 20 വര്‍ഷത്തോളം ഇവിടെ എംഎല്‍സിയായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ബിജെപി - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ശാന്തരാക്കി. ഇതിനിടെ കോണ്‍ഗ്രസിനെതിരെ ഇന്നലെ പുറത്തുവിട്ട സീറോ പോസ്റ്റ് ബിജെപി നേതാക്കള്‍ പലരും പിന്‍വലിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.