CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 44 Seconds Ago
Breaking Now

ഇന്‍ഡ്യ സഖ്യത്തിന്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാന്‍ 3,000 പൊലീസുകാരും 10,000 അര്‍ദ്ധസൈനികരും, 150 എഐ ക്യാമറകളും

പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് ഇന്‍ഡ്യ സഖ്യം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന റാലിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനായി ജന്തര്‍ മന്ദര്‍, പാര്‍ലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും.

റാലിയില്‍ സുരക്ഷയൊരുക്കാനായി 3,000 ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അര്‍ദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി പരിസരപ്രദേശങ്ങളിലായി 150 ഹൈ ഡെഫിനിഷന്‍, എഐ ക്യാമറകള്‍ ഡല്‍ഹി പൊലീസ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. അന്‍പതിനായിരത്തോളം പേര്‍ സമരത്തിന് എത്തുമെന്നാണ് ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

രാംലീലാ മൈതാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷമായ 'ഇന്‍ഡ്യ' സഖ്യത്തിന്റെ ശക്തിപ്രകടനമാക്കി ഇതിനെ മാറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, റാലിക്ക് മുന്നോടിയായി ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. പത്ത് ലക്ഷം പേരെ റാലിയില്‍ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി നാസിര്‍ ഹുസൈന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് പുറമെ സമാജ്വാദി പാര്‍ട്ടിക്കും ഇടതുപക്ഷ കക്ഷികള്‍ക്കും റാലിയുടെ സുപ്രധാന ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.