
















മകളുടെ പ്രസവ സഹായത്തിനായി നാട്ടില്‍ നിന്ന് എത്തിയ അമ്മക്ക് മരണം. ബ്രിസ്റ്റോളിലാണ് മലയാളി സമൂഹത്തിന് വേദന ഉണ്ടായ മരണ വാര്‍ത്ത ഉണ്ടായിരിക്കുന്നത്. മകളുടെ പ്രസവത്തെ തുടര്‍ന്ന് സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനായാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. 58 കാരിയായ മേഴ്സി സിറിയക് ആണ് മരിച്ചത്.
യുകെയില്‍ എത്തി ഒരാഴ്ച്ച പിന്നിടും മുമ്പാണ് കോട്ടയം സ്വദേശിനിക്ക് മരണം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുളിക്കാനായി ബാത്റൂമില്‍ കയറിയപ്പോള്‍ തെന്നി വീണാണ് മരണമെന്നാണ് ആദ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോട്ടയം മേമുറി മൂലേപ്പറമ്പില്‍ കുടുംബാംഗമാണ്.