CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 22 Seconds Ago
Breaking Now

ക്രിസ്മസിന് മുമ്പ് കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടി; ബ്രിട്ടനില്‍ പലിശനിരക്ക് 4 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് 4 ശതമാനമാക്കി.

ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ആശങ്ക. ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് 4 ശതമാനമാക്കി.

2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ എട്ട് അംഗങ്ങള്‍ വര്‍ധനയെ അനുകൂലിച്ചപ്പോള്‍ ഒരംഗം 0.50 ശതമാനത്തിന്റെ വര്‍ധന വേണമെന്ന നിലപാടെടുത്തു.

അടുത്ത വര്‍ഷം പണപ്പെരുപ്പം 5 ശതമാനത്തിലെത്തിയേക്കാമെന്നും ഇറാന്‍ യുദ്ധം അവസാനിച്ചില്ലെങ്കില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം തന്നെ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

പലിശനിരക്ക് വര്‍ധന മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിനെയും ബാധിക്കും

ബജറ്റില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവിതച്ചെലവ് ഇളവുകളുടെ നേട്ടം പോലും പലിശവര്‍ധന ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജീവിത ചെലവ് കൂടുതല്‍ ദുസ്സഹമാകുന്ന അവസ്ഥയിലാകുമെന്ന് ചുരുക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.