CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 6 Seconds Ago
Breaking Now

പ്രായം തികഞ്ഞതാ, രാത്രി ആഘോഷിക്ക്! 16 വയസ്സുകാരിയെ പാകിസ്ഥാനി ഗ്രൂമിംഗ് ഗ്യാംഗിന് വിട്ടുകൊടുത്ത പോലീസുകാരന്‍ പറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകള്‍

ബ്രാഡ്‌ഫോര്‍ഡിലെ വീട്ടില്‍ പുരുഷന്‍മാര്‍ പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനും, പീഡനത്തിനും ഇരയാക്കുകയായിരുന്നു

തനിക്ക് പ്രായപൂര്‍ത്തിയായെന്ന് തെറ്റിപ്പറഞ്ഞ പെണ്‍കുട്ടിയെ ചുരുങ്ങിയത് 50 പുരുഷന്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ബ്രിട്ടനെ ഞെട്ടിച്ച ഗ്രൂമിംഗ് സംഘങ്ങളുടെ അക്രമത്തിനാണ് ഒരു 16-കാരിക്ക് ഇരയാകേണ്ടി വന്നത്. 

ബ്രാഡ്‌ഫോര്‍ഡിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇറങ്ങിപ്പോന്ന ഫിയോണാ ഗോഡാര്‍ഡിനാണ് 14 വയസ്സ് മുതല്‍ പാകിസ്ഥാനി ഗ്രൂമിംഗ് സംഘങ്ങളുടെ അക്രമം നേരിട്ടത്. അവിടെ നിന്നും ബ്ലാക്ക്‌ബേണ്‍, റോത്തര്‍ഹാം, റോച്ച്‌ഡേല്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഓള്‍ഡാം എന്നീ സ്ഥലങ്ങളിലേക്ക് പല ഘട്ടങ്ങളിലായി ഫിയോണയെ മനുഷ്യക്കടത്തിന് വിധേയമാക്കി. 

ബ്രാഡ്‌ഫോര്‍ഡില്‍ ഏഴ് പാകിസ്ഥാനി വംശജര്‍ക്കൊപ്പം പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയെങ്കിലും മയക്കുമരുന്നും, മദ്യവും നല്‍കിയിരുന്നതിനാല്‍ തനിക്ക് 18 വയസ്സായെന്ന് പറഞ്ഞതോടെ രക്ഷപ്പെടുത്തിയ സ്ഥലത്തേക്ക് തന്നെ പോലീസുകാര്‍ തിരികെ എത്തിക്കുകയായിരുന്നു. കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിന്റെ റെക്കോര്‍ഡ്‌സില്‍ ഇവരുടെ പേര് ഉണ്ടായിട്ട് പോലും പോലീസ് കൂടുതല്‍ നടപടികള്‍ക്ക് ശ്രമിച്ചില്ല. 

ഇതോടെ ബ്രാഡ്‌ഫോര്‍ഡിലെ വീട്ടില്‍ പുരുഷന്‍മാര്‍ പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനും, പീഡനത്തിനും ഇരയാക്കുകയായിരുന്നു. ഏഷ്യക്കാരായ മുസ്ലീം പുരുഷന്‍മാരാണ് ബ്രിട്ടനില്‍ ആയിരക്കണക്കിന് വെള്ളക്കാരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതില്‍ പ്രധാനികളെന്ന് ബരോണസ് ലൂസി കാസി നടത്തിയ റിവ്യൂ കണ്ടെത്തിയിരുന്നു. ഇതില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ചും പ്രതിപാദിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.