CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 43 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേളയില്‍ മിഡ്‌ലൈന്‍ഡ്‌സ് വീണ്ടും ചാമ്പ്യന്മാരായി ; യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ രണ്ടാം സ്ഥാനത്തും നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ മൂന്നാമതുമെത്തി

വ്യക്തിഗത നേട്ടങ്ങളില്‍ വാര്‍വിക്ക് ആന്‍ഡ് ലിമിങ്ടണ്‍ മലയാളി അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലകമായി.

17ാമത് യുക്മ ദേശീയ കലാമേളയില്‍ മിഡ്‌ലാന്‍ഡ്‌സ് റീജിണ്‍ വീണ്ടും ദേശീയ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങള്‍ക്കും വാശിയേറിയ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ 195 പോയിന്റുകള്‍ നേടിയാണ് മിഡ്‌ലാന്‍ഡ്‌സ് തുടര്‍ച്ചയായി തങ്ങളുടെ കരുത്ത് തെളിയിച്ച് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. 143 പോയന്റുകള്‍ നേടിയ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 98 പോയിന്റുകളുമായി നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഏഴു വേദികളിലായി നടന്ന മത്സരങ്ങളില്‍ മിഡ്‌ലാന്‍ഡ്‌സ് ചാമ്പ്യന്‍ പട്ടം നേടി. ശക്തമായ മത്സരം കാഴ്ചവെച്ച യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ നോര്‍ത്ത് വെസ്റ്റ് റീജിയണും മികച്ച പ്രകടനത്തോടെ പോഡിയത്തിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

89 പോയിന്റുകള്‍ നേടി വാര്‍വിക്ക് ആന്‍ഡി ലിമിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 55 പോയിന്റുകളഉമായി ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ രണ്ടാം സ്ഥാനത്തെത്തി. മിഡ്‌ലാന്‍ഡ് റീജിയണില്‍ നിന്നു തന്നെയുള്ള ലെസ്റ്റര്‍ കേരള കമ്യൂണിറ്റി മൂന്നാം സ്ഥാനം സ്വന്തമാക്കി. 

ദേശീയ തലത്തില്‍ വിവിധ അസോസിയേഷനുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വാര്‍വിക് ആന്‍ഡ് ലിമിങ്ടണ്‍ മലയാളി അസോസിയേഷന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

വ്യക്തിഗത നേട്ടങ്ങളില്‍ വാര്‍വിക്ക് ആന്‍ഡ് ലിമിങ്ടണ്‍ മലയാളി അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലകമായി. മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് അമേയ കലാതിലകപട്ടം സ്വന്തമാക്കിയത്. 

കലാപ്രതിഭാ പുരസ്‌കാരം രണ്ട് മത്സരാര്‍ത്ഥികള്‍ പങ്കിട്ടു. ഹെരിഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍ഡന്‍ ബിനോയിയും ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റാന്‍ കേരള അസോസിയേഷനിലെ കരണ്‍ ജയശങ്കര്‍ ഷെലിനുമാണ് കലാ പ്രതിഭാ പട്ടം ലഭിച്ചത്.

കിഡ്‌സ്, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ചാമ്പ്യന്മാരും മികച്ച നേട്ടമാണ് കൈവരിച്ചത്. കിഡ്‌സ് വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിലെ സെറ മറിയ ജയലേഷ് ഒന്നാമതെത്തി. സബ് ജൂനിയര്‍ വിഭാഗത്തില്‍ വാര്‍വിക്ക് ആന്‍ഡ് ലിമിങ്ടണ്‍ മലയാളി അസോസിയേഷനിലെ അമേയ കൃഷ്ണ നിധീഷും ജൂനിയര്‍ വിഭാഗത്തില്‍ വാര്‍വിക് ആന്‍ഡ് ലിമിങ്ടണ്‍ മലയാളി അസോസിയേഷനിലെ അമേയ അഭിഷേകും സീനിയര്‍ വിഭാഗത്തില്‍ കവന്‍ട്രി കേരള കമ്യൂണിറ്റിയിലെ ഐശ്വര്യ വിനു നായരും ഒന്നാമതെത്തി.

17ാമക് യുക്മ ദേശീയ കലാമേളയില്‍ ആയിരക്കണക്കിന് പ്രതിഭകളാണ് മാറ്റുരച്ചത്. മത്സരം വിജയകരമായി പൂര്‍ത്തിയാക്കി യുക്മ നേതൃത്വം സംഘാടന മികവു വീണ്ടും തെളിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.