CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 15 Seconds Ago
Breaking Now

വാടക നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വിജയകരമായി പോരാടി വാടകക്കാര്‍; പൂപ്പല്‍ മുതല്‍ തണുത്ത ഷവര്‍ വരെ കാരണം; റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് കൂടുതല്‍ അവകാശങ്ങള്‍ സമ്മാനിക്കുമ്പോള്‍ വിജയം ആര്‍ക്ക്?

നിയമം നിലവില്‍ വന്ന ശേഷവും വാടക നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍

വാടക നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് എതിരെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് ഉപയോഗിച്ച് തിരിച്ചടിക്കുന്ന വാടകക്കാരുടെ എണ്ണമേറുന്നു. പൂപ്പല്‍ പിടിച്ച ബാത്ത്‌റൂം, തകര്‍ന്ന ഡോറുകള്‍, തണുത്ത ഷവറുകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വാടകക്കാര്‍ വാടക വര്‍ദ്ധനയ്ക്ക് എതിരെ വിജയകരമായി പോരാടുന്നത്. 

റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വന്നതോടെയാണ് വിപണിയിലെ ശരാശരി നിരക്കിന് മുകളിലുള്ള വാടക നിരക്ക് വര്‍ദ്ധനയ്ക്ക് എതിരായി ആളുകള്‍ പരാതി ഉന്നയിക്കുന്നത്. ഫസ്റ്റ് ടിയര്‍ ട്രിബ്യൂണലിന് മുന്നിലെത്തുന്ന കേസുകളില്‍ പലതും വിജയിക്കുകയും ചെയ്യുന്നു. 

മേയില്‍ ആക്ട് നിലവില്‍ വന്നതിന് ശേഷം സെപ്റ്റംബര്‍ വരെ 126 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയത്. 36% കേസുകളില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിജയിച്ചപ്പോള്‍ 41% കേസുകളില്‍ വാടക വര്‍ദ്ധന ഭാഗികമായി കുറച്ച് നല്‍കുകയും, 23 ശതമാനത്തില്‍ വര്‍ദ്ധന തള്ളുകയും ചെയ്തു. 

പ്രതിമാസം 17 പൗണ്ട് വാടക വര്‍ദ്ധനയെ ചോദ്യം ചെയ്ത ഒരു കേസില്‍ 200 പൗണ്ട് കുറച്ച് കൊടുക്കുന്ന സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തു. കാരണമില്ലാതെ പുറത്താക്കുന്ന സെക്ഷന്‍ 21 എവിക്ഷന്‍ നോട്ടീസുകള്‍ വിലക്കിയതോടെയാണ് വാടകക്കാര്‍ ധൈര്യസമേതം എതിര്‍ക്കാനായി രംഗത്തിറങ്ങുന്നത്. 

അതേസമയം നിയമം നിലവില്‍ വന്ന ശേഷവും വാടക നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.