
















സ്വന്തം ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ ലൈവ്‌സ്ടീം ചെയ്ത കേസിലെ ഇര അജ്ഞാതവാസം അവസാനിപ്പിച്ച് പരസ്യമായി രംഗത്ത്. താന്‍ അബോധാവസ്ഥയിലാകുമ്പോള്‍ അന്യപുരുഷന്‍മാരെ ഉപയോഗിച്ചും ബലാത്സംഗം ചെയ്തിരുന്നതായി ലോറാ ബിഷപ്പ് വെളിപ്പെടുത്തി. ഇവരെ പിടികൂടാന്‍ താന്‍ പരസ്യമായി രംഗത്ത് വന്നത് സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
48-കാരനായ ഭര്‍ത്താവ് ഡാനിയേല്‍ ബിഷപ്പാണ് ലോറയെ ക്രൂരതയ്ക്ക് വിധേയമാക്കിയത്. ഇവരുടെ കുടുംബവീട്ടില്‍ വെച്ചായിരുന്നു ക്രൂരത. ലോറയുടെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇയാള്‍ അക്രമം കാണിച്ചതെന്ന് ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായിരുന്നു. 
സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലൈവ് സ്ട്രീം ചെയ്തതിന് പുറമെ മറ്റ് പുരുഷന്‍മാരെയും ചൂഷണത്തിനായി വിളിച്ചുവരുത്തിയിരുന്നു. ബലാത്സംഗ കുറ്റത്തിന് പുറമെ, ലൈംഗിക കുറ്റകൃത്യം ചെയ്യാനായി മയക്കുമരുന്ന് നല്‍കിയതും തെളിഞ്ഞതോടെ ബിഷപ്പിന് 14 വര്‍ഷവും, എട്ട് മാസവും ജയില്‍ശിക്ഷയാണ് കോടതി നല്‍കിയത്.
ജയിലിലായ ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് കൂടുതല്‍ പുരുഷന്‍മാരെ എത്തിച്ചതായി ഇയാള്‍ സമ്മതിച്ചത്. ഇപ്പോള്‍ ഈ കുറ്റവാളികളെ കൂടി പിടികൂടി അവരുടെ ഭാര്യമാരെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ലോറ പറയുന്നു.