CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 15 Seconds Ago
Breaking Now

മദ്യപിച്ച് ജോലിക്കെത്തി, സഹനഴ്‌സിനെ ഭീഷണിപ്പെടുത്തി; ഇന്ത്യന്‍ വംശജനായ നഴ്‌സിന്റെ ജോലി തെറിച്ചു; നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും നീക്കാന്‍ ഉത്തരവിട്ട് എന്‍എംസി

താന്‍ ജോലിക്കിടയില്‍ മദ്യപിച്ചില്ലെന്നാണ് പട്ടേല്‍ വാദിച്ചത്

ജോലി സ്ഥലത്ത് മദ്യപിച്ചെത്തുകയും, സഹജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനായ നഴ്‌സിനെ പുറത്താക്കി. 2022-ല്‍ മൂന്ന് കെയര്‍ ഹോമുകളിലായി ദുഷ്‌പെരുമാറ്റം കാണിച്ച ഏജന്‍സി നഴ്‌സ് രൂപേഷ് പട്ടേലിനാണ് പണികിട്ടിയത്. 

പട്ടേലിന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് നീക്കം ചെയ്ത നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഇദ്ദേഹത്തിന്റെ പേര് നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യാനും ഉത്തരവിട്ടു. 2022 സെപ്റ്റംബര്‍ 6-നാണ് പട്ടേലിന്റെ അച്ചടക്കം സംബന്ധിച്ച് ആദ്യം ആശങ്ക ഉയര്‍ന്നത്. 

ജോലി സ്ഥലത്ത് കാലുറയ്ക്കാതെ, ആശയക്കുഴപ്പം നേരിട്ടത് പോലെയാണ് പട്ടേലിനെ കണ്ടതെന്ന് ഹെല്‍ത്ത് & സേഫ്റ്റി അഡൈ്വസര്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി സ്ഥലത്ത് മദ്യപിച്ചെത്തിയെന്ന് പാനല്‍ സ്ഥിരീകരിച്ചു. ഇത് കണ്ടെത്തിയ അഡൈ്വസറെ ഇന്ത്യന്‍ നഴ്‌സ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സെപ്റ്റംബറില്‍ മെല്‍ഫോര്‍ഡ് കോര്‍ട്ടില്‍ രാത്രി ഷിഫ്റ്റിന് എത്തിയപ്പോഴും പട്ടേല്‍ മദ്യപിച്ചു. കൂടാതെ ഷിഫ്റ്റിനിടയിലും മദ്യപിച്ചെന്ന് പാനല്‍ കണ്ടെത്തി. നവംബറില്‍ ഓക്‌സ് നഴ്‌സിംഗ് ഹോമില്‍ വെച്ചുണ്ടായ പെരുമാറ്റമാണ് ഏറ്റവും ഗുരുതരമായി മാറിയത്. ഇവിടെ സഹനഴ്‌സിനെ 'വേട്ടയാടി കൊല്ലുമെന്ന്' ഭീഷണിപ്പെടുത്താനും പട്ടേല്‍ തയ്യാറായി. മദ്യത്തിന്റെ ലഹരിയില്‍ രോഗികള്‍ക്ക് കൃത്യമായി മരുന്ന് നല്‍കാന്‍ പോലും ഇയാള്‍ക്ക് സാധിച്ചില്ല. 

താന്‍ ജോലിക്കിടയില്‍ മദ്യപിച്ചില്ലെന്നാണ് പട്ടേല്‍ വാദിച്ചത്. എന്നാല്‍ ഗുരുതരമായ അച്ചടക്ക ലംഘനവും, ഭാവിയില്‍ ഇത് മാറാന്‍ ഇടയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് എന്‍എംസി നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും പേര് നീക്കാന്‍ ഉത്തരവ് നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.