
















ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും യുക്മ യൂത്തുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജിഎംഎ മലയാളി എംപവര്‍മെന്റ് ഫോറം നവംബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഗ്ലോസ്റ്ററിലെ ബെന്താം ആന്‍ഡ് വിറ്റ്‌കോംബ് വില്ലേജ് ഹാളില്‍ നടക്കും. നാലു പ്രമുഖ വ്യക്തികള്‍ ബ്രിട്ടനിലെ ജീവിതത്തെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളില്‍ പ്രായോഗിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലറും ബേസിങ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറുമായ സജീഷ് ടോം പ്രാദേശിക ജനാധിപത്യം മുതല്‍ പൊതു നേതൃത്വം വരെ ബ്രിട്ടനിലെ പൊതു ജീവിതത്തില്‍ സമൂഹത്തിന് എങ്ങനെ പങ്കാളിയാകാമെന്നതിനെ കുറിച്ച് സംസാരിക്കും.

പ്രമുഖ ശാസ്ത്രജ്ഞനും ഇന്നോവേറ്ററുമായ ഡോ ജയകൃഷ്ണന്‍ യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കുട്ടികളെ മുന്നോട്ട് നയിക്കാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് മാര്‍ഗ നിര്‍ദ്ദേശം നല്‍കും.

ഇമിഗ്രേഷന്‍ സോളിസിറ്ററും കിംഗ്‌സ്‌തോര്‍പ്പ് കൗണ്‍സിലറുമായ അഡ്വ ദിലീപ് കുമാര്‍ യുകെ വിസ, കുടിയേറ്റം, ഇന്‍ഡെഫിനിറ്റ് ലിവ് ടു റിമെയിന്‍ എന്നിവ സംബന്ധിച്ച പുതിയ നിയമ മാറ്റ ഭേദഗതികളെ കുറിച്ച് വിശദീകരിക്കും.

റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍ യൂണിയനില്‍ അംഗമാകേണ്ടതിന്റെ പ്രാധാന്യം, യൂണിയന്‍ അംഗത്വം നല്‍കുന്ന ആനുകൂല്യങ്ങളും സംരക്ഷണവും തൊഴിലിടത്തിലെ അവകാശങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിക്കും.
ജിഎംഎ പ്രസിഡന്റ് റോബി മേക്കര, സെക്രട്ടറി ഷാരോണ്‍ തോമസ്, ട്രഷറര്‍ അജീഷ് വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജിഎംഎ ഭരണ സമിതിയാണ് ഫോറം സംഘടിപ്പിക്കുന്നത്.