Breaking Now

കുഞ്ഞ് ലൂക്കായ്ക്ക് വേണ്ടി കൈയുയര്‍ത്തി ഗാരത്ത് ബെയ്‌ലും

മെനിഞ്ചൈറ്റിസ് ബാധിച്ച ലൂക്കാ വില്ല്യംസ് എന്ന നാലു വയസ്സുകാരന് ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ ആരംഭിച്ച 'റെയ്‌സ് യുവര്‍ ഹാന്‍ഡ്‌സ് ഫോര്‍ ലൂക്കാ' എന്ന കാംപെയിന് മികച്ച പ്രതിരണമാണ് ലഭിക്കുന്നത്.

ലോകത്തിന്റെ മനസ്സില്‍ ഇപ്പോള്‍ കുഞ്ഞ് ലൂക്കായ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്, അതോടൊപ്പം അവനു ആവശ്യമായ പണം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും. മെനിഞ്ചൈറ്റിസ് ബാധിച്ച ലൂക്കാ വില്ല്യംസ് എന്ന നാലു വയസ്സുകാരന് ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ ആരംഭിച്ച 'റെയ്‌സ് യുവര്‍ ഹാന്‍ഡ്‌സ് ഫോര്‍ ലൂക്കാ' എന്ന കാംപെയിന് മികച്ച പ്രതിരണമാണ് ലഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളര്‍ ഗാരത്ത് ബെയ്‌ലാണ് ഒടുവില്‍ ലൂക്കായ്ക്ക് വേണ്ടി കൈയുയര്‍ത്തല്‍ ക്യാംപെയിനില്‍ പങ്കെടുത്തത്. കൈയില്‍ 'ഫോര്‍ ലൂക്ക' എന്നെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബെയ്ല്‍. മെനിഞ്ചൈറ്റിസ് ബാധയെത്തുടര്‍ന്ന് ഇരുകാലുകളും നഷ്ടപ്പെട്ട ലൂക്കായ്ക്ക് പ്രോസ്‌തെറ്റിക് കാലുകള്‍ ഘടിപ്പിക്കുന്നതിന് 1.5 മില്ല്യണ്‍ പൗണ്ട് കണ്ടെത്തുകയാണ് ക്യാംപെയിന്റെ ലക്ഷ്യം.

ബെയ്‌ലിന് മുന്‍പ് മറഡോണ, സെബാസ്റ്റിയന്‍ വെറ്റല്‍, ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയ കായിക താരങ്ങളും ക്യാംപെയിന്റെ ഭാഗമായിരുന്നു. മെനിഞ്ചൈറ്റിസ് ബാധ കലശലായതോടെയാണ് ലൂക്കയുടെ രണ്ട് കാലുകളും മുറിച്ച് മാറ്റിയത്. കാലുകള്‍ വെച്ച് പിടിപ്പിക്കുന്നതിനും മറ്റ് ചികിത്സാ ചിലവുകള്‍ക്കും വേണ്ടിയാണ് മാതാപിതാക്കള്‍ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.