Breaking Now

ഇംഗ്ലണ്ടില്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു ; 200 പേര്‍ക്ക് പരിക്ക്

അപകടത്തെത്തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. കാറുകളും ലോറികളും വാനുകളും അടക്കമുള്ളവയാണ് കൂട്ടിയിടിച്ചത്.

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള പാലത്തില്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 200 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7.15 നായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. 

അപകടത്തെത്തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. കാറുകളും ലോറികളും വാനുകളും അടക്കമുള്ളവയാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളുടെ കൂട്ടിയിടി പത്തുമിനിട്ടിലേറെ നീണ്ടുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ടു ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ കുടുങ്ങിയവരെ ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷപെടുത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.