Breaking Now

ബ്രിട്ടനിൽ നാലിൽ ഒന്ന് മാതാപിതാക്കളും ജീവിക്കുന്നത് മുതിർന്ന മക്കൾക്കൊപ്പം എന്ന് പഠനം

ബ്രിട്ടനിൽ നാലിൽ ഒരു മാതാപിതാക്കളും മുതിർന്ന മക്കൾക്കൊപ്പം ആണ് താമസിക്കുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സ്ഥലങ്ങളുടെ വില വർദ്ധനയും ഭൂവുടമകൾ ആവശ്യപ്പെടുന്ന അമിതമായ വാടകയും ഉയർന്ന അളവിൽ ഉള്ള നിക്ഷേപങ്ങളും ആണ് ഇതിനുള്ള കാരണം എന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ലണ്ടനിലെ പല സ്ഥലങ്ങളിലും ഒരു ശരാശരി വീടിന്റെ വില ഒരു മില്ല്യൻ പൌണ്ടിൽ അധികമാണ്. എന്നാൽ വാടകയിനത്തിൽ വീട്ടുടമകൾ ഒരു ശരാശരി വീടിനു വാങ്ങിക്കുന്നത് മാസം 740 പൌണ്ട് ആയി മാറുകയും ചെയ്തു. നാഷണൽ ഹൌസിംഗ് ഫെഡറേഷൻ പുറത്തു വിട്ട റിപ്പോർട്ടിൽ ആണ് ഈ കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. പഠനത്തിൽ പങ്കെടുത്ത ഒട്ടു മിക്ക മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക്‌ മറ്റൊരു വാസസ്ഥലത്തേക്ക് താമസം മാറ്റുവാനുള്ള സാമ്പത്തിക ശേഷിയില്ല എന്ന് പറഞ്ഞു. 20 നും 34 നും ഇടയിൽ പ്രായമുള്ള ഏതാണ്ട് 3 മില്ല്യൻ യുവജനങ്ങൾക്ക്‌ സ്വന്തമായി ഒരു വാസസ്ഥലം ഇല്ല എന്ന് ഈ പഠനത്തിൽ കൂടി വ്യക്തമാകുന്നു. അതായത് 1997 - മായി താരതമ്യം ചെയ്യുമ്പോൾ 20 ഇരട്ടി കൂടുതൽ ആണ് കണക്കുകൾ. 1.8 മില്ല്യൻ പുരുഷന്മാർ അവരുടെ മാതാപിതാക്കളുടെ ഒപ്പം താമസിക്കുമ്പോൾ സ്ത്രീകളുടെ എണ്ണം 1.1മില്ല്യൻ ആണ്.    




കൂടുതല്‍വാര്‍ത്തകള്‍.