Breaking Now

യോഗേന്ദ്രയാദവിന്റെ യുജിസി അംഗത്വം റദ്ദാക്കി

രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവിനെ യുജിസി അംഗത്വത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി.

അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാണ് കേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രാലയം യോഗേന്ദ്രയാദവിന്റെ യുജിസി അംഗത്വം റദ്ദാക്കിയത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന യാദവ് കഴിഞ്ഞ ജൂലൈയില്‍ പാര്‍ട്ടിയുടെ ഭാരവാഹിത്വവും ഏറ്റെടുത്തിരുന്നു. യു.ജി.സിയിൽ രാഷ്ട്രീയ വൽക്കരണത്തിനുള്ള സാഹചര്യം അനുവദിക്കാൻ സാധിക്കില്ല എന്താണ് കേന്ദ്ര സർക്കാർ ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്. 




കൂടുതല്‍വാര്‍ത്തകള്‍.