Breaking Now

ലീഅന്ദ്രൊ പെയിന്റ് ചെയ്യുന്നത് കണ്ണിൽ കൂടി - വീഡിയോ കാണാം

ലീഅന്ദ്രൊ എന്ന അർജന്റീനിയൻ കലാകാരൻ പെയിന്റ് ചെയ്യുന്നത് കൈകൾ ഉപയോഗിച്ചല്ല; പകരം കണ്ണുകൾ ഉപയോഗിച്ചാണ്.

27 കാരനായ ലീഅന്ദ്രൊ നല്ലൊരു ചിത്രകാരനാണ്. ഇതിൽ എന്താ ഇത്ര പുതുമ എന്നല്ലേ. ലീഅന്ദ്രൊ പെയിന്റ് ചെയ്യുന്നത് കൈകൾ കൊണ്ടല്ല പകരം കണ്ണുകൾ കൊണ്ടാണ്. ലീഅന്ദ്രൊ കുറച്ചു വാട്ടർ കളർ എടുത്തിട്ട് മൂക്കിൽ കൂടി വലിച്ചെടുക്കും. പിന്നീട് ആ പെയിന്റ് കണ്ണിൽ കൂടി കാൻവാസിലേക്ക് തെറിപ്പിക്കും.

10 മിനിറ്റ് മുതൽ ഒരു മാസം വരെ എടുത്താണ് ലീഅന്ദ്രൊ തന്റെ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്. മൂക്കിൽ കൂടി ദ്രാവകങ്ങൾ വലിച്ചെടുത്തു പിന്നീട് അത് കണ്ണുകളിൽ കൂടി പുറത്തേക്ക തെറിപ്പിക്കുന്ന വിദ്യ ചെറുപ്പം മുതലേ തുടങ്ങിയതാണ്‌. ഇപ്പോൾ തന്റെ ആ കഴിവ് ഉപയോഗിച്ച് നല്ല അടിപൊടി ചിത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ലീഅന്ദ്രൊ.


ചെറുതായിരിക്കുമ്പോൾ തന്നെ തന്റെ കണ്ണുകളും ചെവിയും തമ്മിലുള്ള അപൂർവ്വ ബന്ധത്തെ കുറിച്ച് ലീഅന്ദ്രൊ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് വലുതായപ്പോൾ തന്റെ മൂക്കിൽ കൂടി വലിചെടുക്കുന്നവയെ പിന്നീട് തന്റെ കണ്ണുകളിൽ കൂടി തള്ളി പുറത്തേക്ക് തെറിപ്പിക്കുവാൻ സാധിക്കും എന്ന് ലീഅന്ദ്രൊ മനസിലാക്കി. അങ്ങിനെയാണ് ലീഅന്ദ്രൊ പുതിയ ഒരു പെയിന്റിംഗ് പരിപാടി വികസിപ്പിച്ചെടുത്തത്.

എങ്കിൽ പിന്നെ തന്റെ ഈ കഴിവ് തന്നെ തന്റെ ഉപജീവന മാർഗം ആക്കാം എന്ന് ലീഅന്ദ്രൊ ആലോചിച്ചപ്പോൾ വീട്ടുക്കാർ ഉൾപ്പടെ എല്ലാവരും ലീഅന്ദ്രൊക്ക് വട്ടാണോ എന്നാണ് ചോദിച്ചത്. എന്നാൽ അന്ന് കളിയാക്കിയവർ ഇപ്പോൾ തന്റെ ഐ പെയിന്റിംഗ് അംഗീകരിച്ചതായി ലീഅന്ദ്രൊ പറയുന്നു. കണ്ണുകൾക്ക്‌ അപകടം സംഭവിക്കാതിരിക്കാൻ രണ്ടു വർഷത്തോളം ലീഅന്ദ്രൊ ഇതിൽ പരിശീലനം നടത്തി. ഇത്തരത്തിൽ പെയിന്റ് ചെയ്യുന്ന ഏക വ്യക്തിയും ലീഅന്ദ്രൊ തന്നെ.  




കൂടുതല്‍വാര്‍ത്തകള്‍.