Breaking Now

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന് ഇന്ന് ഔദ്യോഗിക തുടക്കം

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗ്രീന്‍വേ സെന്ററി (Greenway Cetnre, Doncaster Rd, Southmead, Bristol, BS10 5PY)ല്‍ ബ്രിസ്‌റ്റോള്‍ മേയര്‍ ജോര്‍ജ് ഫെര്‍ഗൂസനാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക

യു കെ മലയാളികള്‍ക്കിടയിലെ കൂട്ടായ്മകള്‍ക്ക് മകുടോദാഹരണമായി പിറവിയെടുത്ത യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ (യു ബി എം എ) ഔദ്യോഗിക ഉദ്ഘാടനം ഇന്ന്  (ജനുവരി 26) നടക്കും.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗ്രീന്‍വേ സെന്ററി (Greenway Cetnre, Doncaster Rd, Southmead, Bristol, BS10 5PY)ല്‍ ബ്രിസ്‌റ്റോള്‍ മേയര്‍ ജോര്‍ജ് ഫെര്‍ഗൂസനാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക.. യു ബി എം എ പ്രസിഡന്റ് ജോഷി സേവ്യര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തല്‍ ബ്രിസ്‌റ്റോള്‍ നോര്‍ത്ത് വെസ്റ്റ് എം പി ചാര്‍ലെറ്റ് ലെസ്‌ലി മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍ ടോം ആദിത്യ, റവ.ഫാ. ജോയ് വയലില്‍ , യുക്മ പ്രസിഡന്റ് വിജി കെ പി, പാസ്റ്റര്‍ ഷിബു തുടങ്ങിയവര്‍ ആശംസകള്‍ നേരും.

തുടര്‍ന്ന് കലാവിരുന്നും റാഫില്‍ ടിക്കറ്റ് നറുക്കെടുപ്പും സ്‌നേഹവിരുന്നും നടത്തും.

പരിപാടികളുടെ വിജയത്തിനായി ജോബി ഫ്രാന്‍സിസ്, ബെര്‍ലി തോമസ്, മാത്യു, ജോണ്‍ ജോസഫ്, സ്റ്റീഫന്‍ ജോസഫ്, റോയ് സെബാസ്റ്റിയന്‍ ,  ജെഗി  ജോസഫ്, ജോബിച്ചന്‍ ജോര്‍ജ്,       സെബി യാച്ചന്‍  പൗലോ, മാത്യു, നോയിച്ചന്‍ അഗസ്റ്റിന്‍ , ഡോളി ജോണി, സോഫിയ ആനി എന്നിവരുടെ നേതൃത്വത്തിലുള്ള  വിവിധ  കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഫില്‍റ്റണ്‍, ഹോറിഫീല്‍ഡ്, ലോക്ക്‌ലീസ്, ബ്രിസ്‌റ്റോള്‍ എന്നിവിടങ്ങളിലെ മലയാളികളുടെ സവിശേഷ കൂട്ടായ്മായ യു ബി എം എ ഇതിനകം പുത്തന്‍ സേവനപാതകള്‍ തുറന്ന് സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നാട്ടില്‍ വര്‍ധിച്ചുവരുന്ന കവര്‍ച്ചയ്ക്ക് അറുതിവരുത്താന്‍ പൊലീസുമായി ഒന്നുചേര്‍ന്ന് നടത്തുന്ന പരിപാടികള്‍ യു കെയിലെ മറ്റു സംഘടനകള്‍ക്ക് പുതിയ പാഠമായി. യുവതലമുറയില്‍ കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക പൈതൃകം ഊട്ടിവളര്‍ത്താനുള്ള പരിപാടികള്‍ക്ക് അസോസിയേഷന്‍ തുടക്കമിട്ടിട്ടുണ്ട്. കുടുംബാധിഷ്ടിത പരിപാടികളിലൂടെ അംഗങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുവരാനും യു ബി എം എ ശ്രമിച്ചുവരികയാണ്




കൂടുതല്‍വാര്‍ത്തകള്‍.