CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 58 Seconds Ago
Breaking Now

തൊലി കറുത്താല്‍, ഇംഗ്ലീഷുകാരനാകില്ലേ? ഇമിഗ്രേഷനില്‍ പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്; വെള്ളക്കാരല്ലാത്തവര്‍ക്ക് ഇംഗ്ലീഷുകാരാകാന്‍ സാധിക്കില്ലേയെന്ന് ചോദ്യം

സൗത്താംപ്ടണില്‍ ജനിച്ച് 2022 ഒക്ടോബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വ്യക്തിയാണ് സുനാക്.

ബ്രിട്ടനില്‍ സ്ഥിരതാമസം ഉറപ്പിച്ചാല്‍ വിദേശികള്‍ ബ്രിട്ടീഷുകാരാകുമോ? തീവ്ര വലതുകാര്‍ പിടിമുറുക്കുന്ന ഘട്ടത്തില്‍ ഇൗ ചോദ്യം വളരെ പ്രസക്തമായി മാറുന്ന കാലമാണ്. ഈ ചര്‍ച്ചയിലേക്ക്  മുന്‍ യുകെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാകും കടന്നുവന്നിരിക്കുകയാണ്. 

തൊലിയുടെ നിറവും, ദേശീയതയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് എതിരെയാണ് സുനാക് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനാണ് സുനാക്. 

ബ്രിട്ടന്റെ മഹത്തായ ജനാധിപത്യ നേട്ടങ്ങള്‍ ഇപ്പോള്‍ വെല്ലുവിളി നേരിടുകയാണെന്ന് സുനാക് ചൂണ്ടിക്കാണിച്ചു. 'ചില വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇസ്ലാമിസം ഉയര്‍ത്തുന്ന പ്രതിസന്ധിയും, ഒക്ടോബര്‍ 7 അക്രമത്തിന് ശേഷമുള്ള പ്രതികരണങ്ങളും, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭരണത്തിലിരുന്ന ഞങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോയതും ചര്‍ച്ച ചെയ്യണം', സുനാക് വ്യക്തമാക്കി. 

സൗത്താംപ്ടണില്‍ ജനിച്ച് 2022 ഒക്ടോബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വ്യക്തിയാണ് സുനാക്. പ്രധാനമന്ത്രി പദത്തില്‍ 'ബ്രൗണ്‍ ഹിന്ദു' എന്ന വിളിപ്പേര് ലഭിച്ചതിനെയും സുനാക് ചോദ്യം ചെയ്തു. 'രാഷ്ട്രീയത്തിലേക്ക് വംശം കടന്നുവരരുത്. ബ്രിട്ടീഷുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ തിരിയുന്ന അവസ്ഥ അനുവദിക്കരുത്', സുനാക് തന്റെ കോളത്തില്‍ എഴുതി. 




കൂടുതല്‍വാര്‍ത്തകള്‍.