CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 14 Seconds Ago
Breaking Now

'പ്രേത രോഗികളെ' ജിപി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നത് തിരിച്ചടിക്കുന്നു; പട്ടികയില്‍ നിന്നും പുറത്താകുന്നത് ഇംഗ്ലണ്ടിലെ പാവപ്പെട്ടവര്‍; സുപ്രധാന ഹെല്‍ത്ത്‌കെയര്‍ നഷ്ടമാകുന്നു

രോഗികളുടെ എണ്ണം കുറയുന്നത് നടത്തിപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ ലഭ്യതയെ ബാധിക്കുന്നു

'പ്രേത രോഗികളെ' ജിപി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള എന്‍എച്ച്എസ് നയം ഇംഗ്ലണ്ടിലെ സാധാരണക്കാര്‍ക്ക് സുപ്രധാന ഹെല്‍ത്ത്‌കെയര്‍ നഷ്ടമാകുന്നതിലേക്ക് നയിക്കുന്നതായി ആരോപണം. മുന്‍ എന്‍എച്ച്എസ് നിയമങ്ങള്‍ പ്രകാരം ആക്ടീവല്ലാത്ത രോഗികളെ ജിപി പ്രാക്ടീസ് നീക്കം ചെയ്യുന്നതിന് ആറ് മാസത്തെ സമയപരിധി അനുവദിച്ചിരുന്നു. 

എന്നാല്‍ പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് നയം അനുസരിച്ച് രോഗികള്‍ മൂന്ന് മാസത്തിനുള്ള പ്രതികരിച്ചില്ലെങ്കില്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാം. 2025 ഒക്ടോബര്‍ മുതല്‍ 2026 ജൂലൈ വരെ ഇംഗ്ലീഷ് പ്രാക്ടീസുകളിലെ രജിസ്റ്റേഡ് ജിപി ലിസ്റ്റില്‍ 483,019 രോഗികളുടെ കുറവ് വന്നതായി ഹെല്‍ത്ത്‌ടെക് 1 നടത്തിയ പരിശോധനയില്‍ വ്യത്തമായി. 

ആളുകള്‍ താമസം മാറുകയും, മരണപ്പെടുകയും ചെയ്യുന്നത് മൂലം ജിപി ലിസ്റ്റുകള്‍ റിവ്യൂ ചെയ്യേണ്ടതുണ്ട്. എന്നാല്‍ സമയപരിധി കുറച്ചതോടെ ദരിദ്ര മേഖലകളില്‍ നിന്നുള്ളവരെ തെറ്റായി നീക്കം ചെയ്യുന്നുവെന്നാണ് ജിപിമാര്‍ പറയുന്നത്. ഇതോടെ ഇവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. 

ഇതിന് പുറമെ ബുദ്ധിമുട്ട് നേരിടുന്ന, പ്രായമായ രോഗികളെ റീ-രജിസ്റ്റര്‍ ചെയ്യാന്‍ ജിപിമാര്‍ക്കും, പ്രാക്ടീസ് മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശമുണ്ട്. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ഭാരമായി മാറുകയും ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം അനുസരിച്ചാണ് ജിപി പ്രാക്ടീസുകള്‍ക്ക് വരുമാനം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം കുറയുന്നത് നടത്തിപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ ലഭ്യതയെ ബാധിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.