വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ മൂന്നാമത് സംഗമം മാഞ്ചസ്റ്ററിൽ ജൂണ്‍ 27 നു വിപുലമായാഘോഷിക്കുന്നു. ഇരിങ്ങാലക്കുട സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു കൊണ്ട് പ്രസിഡന്റ് ബിജോയ് കോലംകണ്ണി വാർത്താക്കുറിപ്പ് പുറത്തിറക്കി. 2015 ജൂണ്‍ 27 നു മാഞ്ചസ്റ്ററിൽ ഉള്ള FLIXTON ൽ കൃത്യം 10 മണിക്ക് നിലവിളക്ക് തെളിയിക്കുന്നതോടെ ഈ വർഷത്തെ ഇരിങ്ങാലക്കുട സംഗമം ഉത്ഘാടനം ചെയ്യപ്പെടും.സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രൗഡി വിളിച്ചറിയിക്കുവാൻ മുത്തുക്കുടകളാൽ അലംകൃതമായ വേദിയിൽ നിറപറയും തെങ്ങിന പൂക്കുലയും ഒരുക്കി ഇരിങ്ങാലക്കുടയുടെ മാത്രം സ്വന്തമായ പിണ്ടിയും കൊടി തോരണങ്ങളാലും സമ്മേളനവേദി ഒരുക്കി കഴിഞ്ഞു. തുടർന്ന് ബ്രിസ്റ്റോളിൽ നിന്നും വരുന്ന യുവാക്കളുടെ കർണ്ണാഭമായ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്. നോർത്ത് വെയിൽസിൽ നിന്നും വരുന്ന ജോജു ആൻഡ് ടീമിന്റെ ഗാനമേള ഇത്തവണത്തെ സംഗമത്തിനു കൊഴുപ്പേകും. ഉച്ചക്ക് ടേസ്റ്റ് ഓഫ് ഇരിങ്ങാലക്കുട സ്വാദേറിയ ഇരിങ്ങാലക്കുട വിഭവങ്ങളാൽ സമ്പുഷ്ടമായ നാടൻ സധ്യ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കുട്ടികളുടെ മുതിർന്നവരുടെയും കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. ഇരിങ്ങാലക്കുടയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഉള്ളവർ ഇതൊരറിയിപ്പായി സ്വീകരിച്ചു സംഗമത്തിനു എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വേദി:
JOHN ALKER CLUB
FLIXTON ROAD , MANCHESTER
M4162Y
സമയം: രാവിലെ 10 മുതൽ വൈകീട്ട് 6 വരെ
കൂടുതൽ വിവരങ്ങൾക്ക്:
ബിജോയ് കോലംകണ്ണി: 07865999714
ബെന്നി പെഴൊലിപ്പറമ്പിൽ: 07894811395
സെൽവിൻ പട്ടത്ത് : 07872175467
ബിജോയ് കൊക്കാട്ട് : 07723047589
സോണി ജോർജ്: 07877541649
ലിജോ ചിറ്റിലപ്പള്ളി: 07916173474
ബാബു കവലക്കാട്ട്: 07447518745