നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രെണ്ട്‌സ് ഓഫ് പ്രെസ്റ്റീന്റെ ആഭിമുഖ്യത്തില്‍ റോസ്വെയര്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്റെ ധനശേഖരാണര്‍ത്ഥം ലങ്കാഷെയറിലെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 4 മണിവരെ പ്രെസ്റ്റീന്‍ ശാലോവെ ഹാളില്‍ ഫുഡ് ഫെസ്റ്റിവലും ആറന്മുള കണ്ണാടി ലേലവും നടക്കും.
ലോക പ്രശസ്തവും കേരളത്തിലെ ആറന്മുളയുടെ മാത്രം പ്രത്യേകതയുമായ ആറന്മുള കണ്ണാടി പ്രത്യേക ലോഹക്കൂട്ടുകളാല്‍ പരമ്പരാഗതമായി മാത്രം നിര്‍മ്മിക്കുന്നതും ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗുള്ളതും ഹാന്‍ഡ് മെയ്ഡുമായ ഉല്പന്നമായ "ആറന്മുള കണ്ണാടി" ഇന്ന് ലേലത്തിന് വയ്ക്കുന്നതാണ്. ആറന്മുള കണ്ണാടി എന്ന അത്ഭുതസൃഷ്ടി സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരം കൂടിയാവും ഇന്ന് പ്രെസ്റ്റണില്‍ ഉണ്ടാകുക. ബ്രിട്ടീഷ് മ്യൂസിയത്തില്‍ വരെ 45 സെന്റിമീറ്റര്‍ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിരിക്കുന്നു എന്നത് ഈ കണ്ണാടിയുടെ പ്രാധാന്യം വിളിച്ചോതുന്നു.
ചാരിറ്റി ഫുഡ് ഫെസ്റ്റിവലില്‍ കേരളീയ വിഭവങ്ങള്‍ ചൂടോടെ സ്റ്റാളുകളില്‍ ലഭ്യമാണ്. FOP യിലെ വനിതകൾ വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് ചാരിറ്റിക്കായി വിതരണം ചെയ്യുന്നത്. കൂടാതെ FOP ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ തരത്തിലുള്ള ഡാൻസുകൾ, ഫെയ്‌സ് പെയ്ന്റിങ്ങ്, മൈലാഞ്ചിയിടല്‍, നെയില്‍ പെയിന്റിങ്ങ്, നിരവധി സമ്മാനങ്ങളുമായി റാഫിൾ ടിക്കറ്റ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ചാരിറ്റി മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം FOP അംഗങ്ങള്‍ക്കായി നടത്തിയ യൂറോപ്യന്‍ ടൂര്‍, കഴിഞ്ഞ ആഴ്ചയില്‍ ഇംഗ്ലീഷ് കമ്യൂണിറ്റിയുമായി ചേര്‍ന്ന് നടത്തിയ "പെന്‍വർത്തം ഗാല", അസോസിയേഷന്‍ സ്വന്തമായി ആരംഭിക്കുന്ന ചെണ്ടമേളം (ഇതിന്റെ പരിശീലനം വളരെ വേഗം പുരോഗമിക്കുന്നു) യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്പോർട്സ് മീറ്റിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ഒട്ടേറെ പരിപാടികള്‍ പങ്കെടുത്തും ആസൂത്രണം ചെയ്തും നടപ്പിലാക്കുകയാണ് FOP.
ഡോ ആനന്ദ് പിള്ള കോ ഓര്‍ഡിനേറ്റനായ അസോസിയേഷന്‍ അംഗങ്ങള്‍ പരസ്പരം വിശ്വാസത്തിലും ഐക്യത്തിലും മുന്നോട്ട് പോകുന്നു എന്നുള്ള FOP യുടെ വിജയരഹസ്യം. ഇന്ന് നടക്കുന്ന ചാരിറ്റി സംരംഭത്തില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് സന്തോഷകരമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗക്കാകുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.