CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 39 Seconds Ago
Breaking Now

ഇടുക്കി സംഗമത്തെ ഇനി ജസ്റ്റിന്‍ ആബ്രഹാം നയിക്കും

ഇംഗ്ലണ്ടിലെ വളരെ ശ്രദ്ധേയമായ സംഗമങ്ങളില്‍ ഒന്നായ ഇടുക്കി സംഗമത്തിന്റെ നാലാമത് സമ്മേളനം മുന്‍ കാലങ്ങളിലെ പോലെ ഭംഗി ആയി ബെർമിങ്ങ്ഹാമിൽ വച്ച് നടന്നു. രാവിലെ പത്തു മണിക്ക് കുട്ടികളുടെ കല പരിപാടികളോട് കൂടി ആരംഭിച്ച സംഗമത്തിന് കൊഴുപ്പേകി വിവിധ കല പരിപാടികള്‍ അവതരിക്കപ്പെട്ടു. പിന്നിട് നടന്ന സമ്മേളനം ഇടുക്കി സ്വദേശിയായ ഫാദര്‍ റോയ് ഉത്ഘാടനം ചെയ്തു കൊണ്ട് എന്‍റെ നാട്ടുകാരുടെ കൂടെ കുറച്ചു സമയം ചിലവാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം ഉണ്ട് എന്നു പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ പോലെ ഈ സന്തോഷം നിങ്ങൾ മുന്‍പോട്ടു കൊണ്ട് പോകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വച്ച് കിഡ്നി ദാനത്തിലൂടെ UK മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫ്രാന്‍സിസ് കവലക്കാട്ടിനെ ആദരിച്ചു. പിന്നിട് സംസാരിച്ച ഫ്രാന്‍സിസ് എന്‍റെ അമ്മ വിട്ടില്‍ സഹായം ചോദിച്ചു വരുന്നവര്‍ക്ക് തേങ്ങയും അരിയും കൊടുത്തു വിടുന്നത് കണ്ടത്തില്‍ നിന്നും ആണ് എന്നും എനിക്ക് ഈ നന്മ പ്രവര്‍ത്തി ചെയ്യാന്‍ പ്രചോദനം കിട്ടിയത് എന്നും പറഞ്ഞു. ഫ്രാൻസിസിനെ നിറഞ്ഞ കൈയടിയോടു കൂടിയാണ് സദസ്എതിരേറ്റത് സമ്മളനത്തില്‍ വച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം പരിചയപ്പെടുകയും സൌഹൃദങ്ങൾ പങ്കു വയ്ക്കുന്നതും കാണാമായിരുന്നു. മുന്‍ ഇടുക്കി MLA ജോസ് കുറ്റിയാനിയുടെ മകന്‍ മനോജ്‌ കുറ്റിയനി പങ്കെടുത്തിരുന്നു .  

ഇടുക്കിയില്‍ നിന്നും മലയാളികള്‍ക്ക് അഭിമാനമായി സിനിമ സംവിധാനം ചെയ്ത ബിജു ആഗസ്റ്റിന്‍ പുതിയ കണ്ടു പിടുത്തം നടത്തി തിസ്സിസ് അവതരിപ്പിച്ചു ബ്രിട്ടീഷ്‌ സമൂഹത്തിന്‍റെ അംഗീകാരം നേടിയ വിനോദ് രാജന്‍ എന്നിവരെ ആദരിച്ചു .

 

യോഗത്തില്‍ ആദരിച്ചു  അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന് വേണ്ടി ജുസ്റ്റില്‍ അബ്രഹം കണ്‍വിനറും , തോമസ്‌ വരകുകാല , ഷിബു കൈതോലില്‍, അജിമോന്‍ ഇടക്കര , ടോം ജോസ് തടിയംപാട് എന്നി ജോയിന്‍റ് കണ്‍വീനറന്‍മാരും  അടങ്ങുന്ന 15 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. 




കൂടുതല്‍വാര്‍ത്തകള്‍.