ക്രിയാത്മകമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ യുകെ മലയാളികളുടെ പ്രശംസക്ക് പാത്രമായ സർഗ്ഗം സ്റ്റീവനേജ് 2015 -2016 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യുകെ മലയാളികളുടെ കലാസാംസ്കാരിക മേഖലകളിലെ നിത്യ സാനിധ്യങ്ങളായ ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഈ വർഷം സർഗ്ഗത്തിന്റെ അമരക്കാരായി എത്തുന്നു. 2015 - 2016 വർഷത്തെ ഭാരവാഹികൾ ഇവരാണ്.
ജോഷി സക്കറിയ: പ്രസിഡന്റ്
ബിന്ദു ജസ്റ്റിൻ: വൈസ്. പ്രസിഡന്റ്
ജോജി സക്കറിയ: സെക്രട്ടറി
ജിന്റു ജിമ്മു: ജോ. സെക്രട്ടറി
ജേക്കബ് കീഴങ്ങാട്: ട്രഷറർ
സുജ സോയമോൻ: ജോ. ട്രഷറർ
ഇവരെ കൂടാതെ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകാനായി അനിൽ മാത്യൂ, ബോസ് ലൂക്കോസ്, ബെന്നി സൈമണ്‍, ജയിംസ് ജോസഫ് (സോണി), സുനിത മാത്യൂ, സിബി ഫിലിപ്പ്, സാജൻ സെബാസ്റ്റ്യൻ, സജീവ് ദിവാകരൻ, റ്റെറീന വിജി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 23 നു ലെഷർ സെന്ററിൽ വച്ച് നടക്കുന്ന ബാറ്റ്മിന്റൻ ടൂർണമെന്റ് ആണ് ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കുക. തുടർന്ന് ഓഗസ്റ്റ് 29, 30 തീയതികളിൽ തലപ്പന്ത് കളി, ക്രിക്കറ്റ്, ഫുട്ട്ബോളും അടങ്ങുന്ന വൈവിധ്യമാർന്ന സ്പോർട്സ് & ഗെയിംസ് ഇനങ്ങളാണ് അടങ്ങിയിരിക്കുന്നത്.
സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മണി മുതൽ തോമസ് അലൻ അക്കാദമിയിൽ നടക്കുന്ന ഓണാഘോഷത്തിൽ യുകെയിലെ കലാസാംസ്കാരിക സാമുദായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനം, ഉച്ചക്ക് 12 മണിക്ക് കേരളത്തിന്റെ തനത് രുചിയുമായി ബെന്നി സ്റ്റീവനേജ് ഒരുക്കുന്ന ദൃശ്യ ശ്രാവ്യ കലാവിരുന്ന്.
വിലാസം:
THE THOMAS ALLEYNE ACADEMY
HIGH STREET
SG13BE
കൂടുതൽ വിവരങ്ങൾക്ക്:
ജോഷി സക്കറിയ: 07894985996
ജോജി സക്കറിയ: 07737321708