CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 53 Seconds Ago
Breaking Now

പരിസ്ഥിതിലോലം - സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ ദുരൂഹതകളേറെ എന്ന് സംശയിക്കപ്പെടുന്നു : ഇൻഫാം

കൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ123 വില്ലേജുകളുടെ പിരിസ്ഥിതിലോലം സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം സെപ്തംബര്‍ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെ ജൂലൈ അവസാനം കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അവ്യക്തതകളുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ടില്‍ ദുരൂഹതകളേറെയുണ്ടെന്ന് സംശയമുളവാക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

പരിസ്ഥിതിലോലം സംബന്ധിച്ച് ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ കേരളവും ഗോവയുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗോവയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. കേരളത്തിന്റേത് അവ്യക്തതമൂലം വീണ്ടും വനം പരിസ്ഥിതി മന്ത്രാലയം കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതില്‍ പന്തികേടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തിലേറെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിനോട് പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ടു നല്‍കണമെന്നാവശ്യപ്പെടുകയുണ്ടായി.  ഇതിനായി വനപ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശമായി കണക്കാകുകയെന്ന  മാനദണ്ഡവും സ്വീകരിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകളും വനപ്രദേശമാണെന്ന് മാപ്പ് ബന്ധപ്പെട്ടവര്‍ തയ്യാറാക്കിയപ്പോള്‍ ജനരോഷം ശക്തമാകുകയും ജനകീയ ഉദ്യോഗസ്ഥതല കമ്മറ്റികള്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച് വിശദമായ റിപ്പോര്‍ട്ടും മാപ്പും സമര്‍പ്പിക്കുകയുമുണ്ടായി. പക്ഷേ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനങ്ങളെ വിഢികളാക്കി അട്ടിമറിക്കപ്പെട്ടതായി സംശയിക്കപ്പെടുന്നുവെന്ന് വി. സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 

123 വില്ലേജുകളില്‍ 4 വില്ലേജുകളെ ഒഴിവാക്കി 119 വില്ലേജുകളുടെ വിശദാംശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ചുപറയുമ്പോഴും റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളുടെ പരാമര്‍ശം എങ്ങനെ വന്നുവെന്ന് വ്യക്തമാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണമാണ് ഈ റിപ്പോര്‍ട്ടെന്നിരിക്കെ ഗാഡ്ഗില്‍ സമിതി സൂചിപ്പിച്ച സോണുകളെക്കുറിച്ചുള്ള പരാമര്‍ശം ലോകപൈതൃക പദവി സംബന്ധിച്ചുള്ള നിബന്ധനകള്‍ തൃപ്തിപ്പെടുത്താനാണെന്ന് സംശയിക്കുന്നുവെന്നും കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുമ്പാകെ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പൊതുജനത്തിന്റെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.  




കൂടുതല്‍വാര്‍ത്തകള്‍.