Breaking Now

മായാവതിക്കു പ്രധാനമന്ത്രിയാകണം

പ്രധാനമന്ത്രിപദമോഹം മറച്ചുവയ്‌ക്കാതെ ബി.എസ്‌.പി. അധ്യക്ഷ മായാവതി.

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിനു തനിക്ക്‌ അവസരമൊരുക്കുന്നതിനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ഉറപ്പാക്കണമെന്ന്‌ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു.
യു.പി. രാഷ്‌ട്രീയത്തില്‍നിന്നു ദേശീയ രാഷ്‌ട്രീയത്തിലേക്കു കൂടുതല്‍ ശ്രദ്ധിക്കപ്പെടാനുള്ള ശ്രമമാണു മായാവതി നടത്തിയത്‌. ബി.എസ്‌.പി. പ്രവര്‍ത്തകര്‍ വില്‍പനച്ചരക്കായി മാറരുതെന്നും സംസ്‌ഥാനതലത്തില്‍ നടത്തിയ റാലിയില്‍ മായാവതി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.