CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 50 Seconds Ago
Breaking Now

ചാനല്‍ വഴി കടന്നെത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഹിജാബ് നല്‍കി യുകെ; നികുതിദായകന്റെ പണം അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കായി ചെലവാക്കുന്നതില്‍ വിമര്‍ശനം

ചെറുബോട്ടിലെത്തിയ രണ്ട് ഇറാന്‍ പൗരന്‍മാരാണ് മാഞ്ചസ്റ്ററില്‍ ജൂതര്‍ക്ക് എതിരായ ഭീകരാക്രമണ പദ്ധതിയിട്ട് പിടിയിലായത്

ബ്രിട്ടന്റെ ഏറ്റവും വലിയ ഭീഷണിയാണ് ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍. കൈയും, കണക്കുമില്ലാതെ എത്തുന്ന ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാരെ കടത്തുന്ന സംഘങ്ങളെ തച്ചുതകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ലേബര്‍ പ്രധാനമന്ത്രിക്ക് പോലും സ്ഥാനം തെറിച്ചു. ഫ്രാന്‍സുമായി അനധികൃത കുടിയേറ്റക്കാരെ കൈമാറാനുള്ള കരാറും നിര്‍ത്തലാക്കി. 

സ്ഥിതിഗതികള്‍ ഇത്രയും മോശമായിരിക്കുമ്പോള്‍ രാജ്യത്തെ നികുതിദായകരുടെ പണം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആയിരത്തിലേറെ ഫ്രീ ഹിജാബുകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് തീരത്തേക്ക് അനധികൃതമായി എത്തുന്ന മുസ്ലീം വിഭാഗക്കാര്‍ക്കാണ് തലമറയ്ക്കാന്‍ വസ്ത്രം നല്‍കിയതെന്ന് ആഭ്യന്തര ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കി. 

ബ്രിട്ടീഷുകാരുടെ നികുതിപ്പണം ഇത്തരത്തില്‍ ഹിജാബിനായി നല്‍കുന്നത് അപമാനമാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ വിമര്‍ശിച്ചു. രാജ്യത്തെ അതിര്‍ത്തികള്‍ തകര്‍ത്തെത്തുന്നവര്‍ക്കാണ് ഈ വിധത്തില്‍ ഓഫര്‍ നല്‍കുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉണ്ടെന്നാണ് ഹോം ഓഫീസിന്റെ വാദം.

സ്ത്രീകളെ ഒതുക്കി നിര്‍ത്തുന്ന ചിഹ്നമായി കാണുന്ന ഹിജാബിനെതിരെ വിമര്‍ശനം രൂക്ഷമാകുമ്പോഴാണ് ഗവണ്‍മെന്റ് തന്നെ ഇത് വിതരണം ചെയ്യുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി രാജ്യം മാറരുതെന്ന് ഷാഡോ എഡ്യുക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പറഞ്ഞു. 

ചെറുബോട്ടിലെത്തിയ രണ്ട് ഇറാന്‍ പൗരന്‍മാരാണ് മാഞ്ചസ്റ്ററില്‍ ജൂതര്‍ക്ക് എതിരായ ഭീകരാക്രമണ പദ്ധതിയിട്ട് പിടിയിലായത്. രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന വിധത്തിലേക്ക് സ്ഥിതിഗതികള്‍ വളരുമ്പോള്‍ ഹിജാബിന് പണം നല്‍കുന്നുവെന്ന വാര്‍ത്ത വിമര്‍ശനം രൂക്ഷമാക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.