CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 40 Seconds Ago
Breaking Now

വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തിലോ, ടവര്‍ കോംപ്ലക്‌സിലോ ഇടിച്ചിറക്കാന്‍ 'മോഹിച്ച' തീവ്രവാദി പൈലറ്റ്; ഏതാനും ആഴ്ച മുന്‍പ് വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടു; ഇന്ത്യന്‍ ക്യാപ്റ്റനെ കൊലപ്പെടുത്തിയ ശേഷം വിമാനം ഇടിച്ചിറക്കാനുള്ള പദ്ധതി പൊളിഞ്ഞത് ധൈര്യം കൊണ്ട് മാത്രം!

ജോര്‍ദാന് മുകളില്‍ എത്തിയപ്പോഴാണ് ഹമാമി ക്യാപ്റ്റന്‍ സ്മിത്തിനെ അക്രമിക്കാന്‍ തുടങ്ങിയത്.

ഫ്‌ളൈദുബായ് വിമാനം റാഞ്ചി ടെല്‍ അവീവിലെ പ്രധാന എയര്‍പോര്‍ട്ടിലേക്ക് ഇടിച്ചിറക്കി പരമാവധി നാശം വിതയ്ക്കാനാണ് തീവ്രവാദി പൈലറ്റ് മോഹിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച് ഇസ്രയേലിലേക്കുള്ള വിമാനത്തിന്റെ നിയന്ത്രണം പിടിക്കാനായിരുന്നു 29-കാരന്‍ ഹമാം അല്‍ ഹമാമിയുടെ ശ്രമം.

എന്നാല്‍ ഗുരുതരമായി പരുക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കാതെ, കോക്ക്പിറ്റ് വാതില്‍ തുറന്ന് കൊടുത്ത് യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ മോഹങ്ങള്‍ പൊളിക്കുകയായിരുന്നു. 29 സെക്കന്‍ഡില്‍ 14,000 അടി താഴേക്ക് പതിച്ച വിമാനത്തിന്റെ നിയന്ത്രണം യാത്രക്കാരും, ക്രൂവും ചേര്‍ന്ന് തിരിച്ചുപിടിക്കുകയായിരുന്നു. 

ഫ്‌ളൈദുബായ് പൈലറ്റായി എത്തുന്നതിന് മുന്‍പ് തന്നെ വിമാനം റാഞ്ചാനുള്ള പദ്ധതി തുടങ്ങിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അല്‍ ഹമാമി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് പല വിമാനകമ്പനികളിലും ജോലി നേടാന്‍ ശ്രമം നടത്തുകയും ചെയ്തു. ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇടിച്ചിറക്കുന്നതായിരുന്നു ഇയാളുടെ സ്വപ്‌നമെന്നും ശ്രോതസ്സുകളെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഹമാമി പല തവണ ബെന്‍-ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ജൂലൈയില്‍ അക്രമം നടത്താന്‍ ഒരുങ്ങിയെങ്കിലും ഒരു ക്രൂ അംഗം സുഹൃത്തായതിനാല്‍ പദ്ധതി നീട്ടുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഇടിച്ചിറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തിന് അടുത്തുള്ള ടവര്‍ ബ്ലോക്കായിരുന്നു ലക്ഷ്യം. 

ജോര്‍ദാന് മുകളില്‍ എത്തിയപ്പോഴാണ് ഹമാമി ക്യാപ്റ്റന്‍ സ്മിത്തിനെ അക്രമിക്കാന്‍ തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് കേവലം 10 മിനിറ്റ് ബാക്കിനില്‍ക്കെ ഇന്ത്യന്‍ പൈലറ്റിനെ കൊലപ്പെടുത്തി കോക്ക്പിറ്റ് പൂട്ടി വിമാനം സസുഖം ഇടിച്ചിറക്കാമെന്നായിരുന്നു ഹമാമിയുടെ മോഹം. എന്നാല്‍ സ്മിത്ത് മച്ഛറിന്റെ ധീരമായ പോരാട്ടം കാര്യങ്ങള്‍ പൊളിച്ചു. ഇതോടെ മറ്റൊരു 9/11 സ്‌റ്റൈല്‍ ഭീകരാക്രമണമാണ് ഒഴിവായത്. 




കൂടുതല്‍വാര്‍ത്തകള്‍.