Breaking Now

തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ 2171 സ്‌ഥാനാര്‍ഥികളെ വിലക്കി

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പണച്ചെലവു സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയ 2,171 സ്‌ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി

മൂന്നു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണു വിലക്ക്‌.
260 പേര്‍ക്കു വിലക്കേര്‍പ്പെടുത്തിയ മഹാരാഷ്‌ട്രയാണു പട്ടികയില്‍ ഒന്നാമത്‌. ഛത്തീസ്‌ഗഢില്‍ 259 പേരെയും ഹരിയാനയില്‍ 197 പേരെയും വിലക്കി. ഒഡീഷ, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ഝാര്‍ഖണ്ഡ്‌, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളാണ്‌ തൊട്ടുപിന്നില്‍.
പണക്കൊഴുപ്പിനു തടയിടാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പു പ്രക്രിയ നടപ്പാക്കുന്നതിനുമാണു വിലക്കേര്‍പ്പെടുത്തിയത്‌. സാമ്പത്തിക സുതാര്യതയും തെരഞ്ഞെടുപ്പു മര്യാദകളും നടപ്പാക്കുകയാണു കമ്മിഷന്റെ ലക്ഷ്യം.
ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണു ചട്ടം.




കൂടുതല്‍വാര്‍ത്തകള്‍.