Breaking Now

ഗീതികയുടെ അമ്മയുടെ ആത്മഹത്യ: കാണ്ഡയ്‌ക്കെതിരേ പ്രേരണാക്കുറ്റം

ആത്മഹത്യ ചെയ്‌ത എയര്‍ ഹോസ്‌റ്റസ്‌ ഗീതിക ശര്‍മയുടെ അമ്മ അനുരാധ ശര്‍മ ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ കാണ്ഡയ്‌ക്കും സഹായി അരുണ ഛദ്ദയ്‌ക്കുമെതിരേ പ്രേരണാക്കുറ്റത്തിനു കേസെടുത്തു.

അനുരാധയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇരുവരുടേയും പേര്‌ പരാമര്‍ശിച്ചതിന്റെ അടിസ്‌ഥാനത്തിലാണു പോലീസ്‌ നടപടി. ഗീതിക ജീവനൊടുക്കിയ കേസില്‍ പ്രേരണാക്കുറ്റത്തിന്‌ ഇരുവരും ജയിലിലാണ്‌.
മകള്‍ ജീവനൊടുക്കിയതിനു ശേഷമുള്ള മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ്‌ ആത്‌ഹത്യ ചെയ്യുന്നതെന്നും മരണത്തിനുത്തരവാദികള്‍ കാണ്ഡയും ഛദ്ദയുമാണെന്നുമാണ്‌ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം. ഇതേപോലെ ഒരു കത്ത്‌ മകന്‍ അങ്കിത്‌ ശര്‍മയ്‌ക്കും അനുരാധ എഴുതിയിട്ടുണ്ട്‌.
വിഷാദത്തിനടിമയായിരുന്ന അനുരാധയുടെ മേല്‍ ഒരുകണ്ണുവച്ചിരുന്ന കുടുംബാംഗങ്ങള്‍ അവരെ തനിച്ചാക്കി ഒരിക്കലും പുറത്തുപോയിരുന്നില്ല. സംഭവദിവസം മകന്‍ അങ്കിത്‌ അമ്മയെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നെങ്കിലും വൈകിട്ട്‌ വീട്ടില്‍ കാണാമെന്നു പറഞ്ഞു നിരസിക്കുകയായിരുന്നു. ഓഫീസില്‍നിന്നു നേരത്തേ മടങ്ങി വന്ന അനുരാധ വീട്ടിലെത്തി സീലിംഗ്‌ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.