CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 21 Seconds Ago
Breaking Now

ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നു; മുന്നറിയിപ്പുമായി ഹോം സെക്രട്ടറി; മനുഷ്യക്കടത്ത് സംഘങ്ങള്‍ അഭയാര്‍ത്ഥിത്വം നേടാന്‍ ശ്രമിക്കുന്നവരെ ചൂഷണത്തിന് ഇരയാക്കുന്നു

താന്‍ പലസ്തീന്‍ അനുകൂല നിലപാടുള്ള വ്യക്തിയാണെന്നും ഷബാന മഹ്മൂദ്

യുകെയിലേക്ക് ചെറുബോട്ടുകളില്‍ കയറി ഫ്രാന്‍സില്‍ നിന്നും എത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും യാത്രയില്‍ ബലാത്സംഗത്തിന് ഇരകളാകുന്നുവെന്ന് ഷബാന മഹ്മൂദ്. യുകെയിലേക്കുള്ള ബോട്ടുകളില്‍ ആരെല്ലാം കയറണമെന്ന് നിശ്ചയിക്കുന്നത് മനുഷ്യക്കടത്തുകാരാണ്. അതുകൊണ്ട് തന്നെ അഭയാര്‍ത്ഥിത്വത്തിന് ബ്രിട്ടനിലേക്ക് വരാന്‍ കാത്തിരിക്കുന്നവരെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. 

'ആ അതിര്‍ത്തി നമ്മുടെ നിയന്ത്രണത്തിലല്ല. നോര്‍ത്ത് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് കടക്കാനായി ആളുകള്‍ കാത്തുനില്‍ക്കുന്നു. ഡിഞ്ചികള്‍ എത്തിക്കുന്നത് ക്രിമിനല്‍ സംഘങ്ങളാണ്. ബ്രിട്ടനിലേക്കുള്ള ഈ യാത്രയില്‍ ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നത് ഉറപ്പാണ്. ചില പുരുഷന്‍മാര്‍ക്കും ഈ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നു', ഹോം സെക്രട്ടറി വ്യക്തമാക്കി.

അതേസമയം ബ്രിട്ടനില്‍ ഊര്‍ജ്ജിതമായി വരുന്ന തീവ്രവലത് രാഷ്ട്രീയത്തിനെതിരെയും ഷബാന മഹ്മൂദ് വിമര്‍ശനം ഉന്നയിച്ചു. 'പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്ര വലത് പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ സ്വന്തം രാജ്യത്ത് നിന്നും അവര്‍ എന്നെ പുറത്താക്കും, അല്ലെങ്കില്‍ എന്നെ കൊല്ലും. ഞാനൊരു യഥാര്‍ത്ഥ ബ്രിട്ടീഷുകാരിയാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. ഞാനൊരു മുസ്ലീമാണെന്നത് വെറുപ്പിന് ഇടയാക്കുകയും ചെയ്യുന്നു', ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

അതേസമയം താന്‍ പലസ്തീന്‍ അനുകൂല നിലപാടുള്ള വ്യക്തിയാണെന്നും ഷബാന മഹ്മൂദ് വ്യക്തമാക്കി. പലസ്തീന്‍ ആക്ഷന് എതിരായ നിരോധനത്തിന് എതിരായി സമരം ചെയ്യുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍ തനിക്ക് അസ്വസ്ഥതയുണ്ടെന്നും അവര്‍ വിശദീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.