Breaking Now

പ്രതിപക്ഷത്തിന്‍റെ ഔദാര്യം ആവശ്യമില്ല: മുഖ്യമന്ത്രി

അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്‍റെ ഔദാര്യം ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി.

തങ്ങള്‍ക്ക്‌ ജനങ്ങളുടെ പിന്തുണ മതിയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി.. യുഡിഎഫ്‌ ഒറ്റക്കെട്ടാണെന്നും സംസ്‌ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷവും അധികാരത്തില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തില്‍ ഏറുമ്പോള്‍ രണ്ടു മെമ്പര്‍മാരുടെ ഭൂരിപക്ഷം എത്ര ദിവസത്തേക്ക്‌ എന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്‌. എന്നാല്‍ ഈ സര്‍ക്കാര്‍ 21 മാസം ഭരണം നടത്തി. എല്ലാവരുടേയും വിശ്വാസത്തോടെയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ മുന്നോട്ടു പോയിട്ടുള്ളത്‌. ബാക്കിയെല്ലാം പ്രതിപക്ഷത്തിന്‍റെ മനക്കോട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലേറാന്‍ ഭൂരിപക്ഷത്തിന്‍റെ   അംഗീകാരം വേണമെങ്കിലും അക്കാര്യത്തില്‍ നമ്പര്‍ ഒരു പ്രശ്‌നമല്ലെന്നും രാഷ്‌ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കാന്‍ ഈ സര്‍ക്കാര്‍ ഒരിക്കലും അമാന്തിച്ചിട്ടില്ല.

ഭരണം നന്നായി നടത്താന്‍ പ്രതിപക്ഷത്തിന്‍റെ  പിന്തുണ വേണമെങ്കിലും അത്‌ നല്‍കാന്‍ ഇതു വരെ അവര്‍ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ്‌ ആര്‍ ടി സി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അതാതു സമയത്ത്‌ വേണ്ട തീരുമാനം എടുക്കും. പ്രശ്‌നം മറികടക്കാന്‍ കെഎസ്‌ആര്‍ടിസി യ്‌ക്ക് ഗവണ്‍മെന്റിന്‍റെ  ഭാഗത്തു നിന്നുള്ള പുര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ്‌ യോഗ തീരുമാനത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.




കൂടുതല്‍വാര്‍ത്തകള്‍.