Breaking Now

പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദ് സന്ദര്‍ശിക്കും .

സ്‌ഫോടനസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സ്‌ഫോടനത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കാണും.

തുടര്‍ന്ന് ആന്ധ്രമുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി കേസിന്റെ അന്വേഷണപുരോഗതി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

ഹൈദരാബാദ് ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കാം എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് വീണ്ടും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിസവം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദില്‍സൂഖ് നഗറില്‍ ഇരട്ടസ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പുനല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.