Breaking Now

ബാസ്‌കറ്റ്‌ബോള്‍ താരം സി. സുരേഷ് കുഴഞ്ഞുവീണ് മരിച്ചു

ഞായറാഴ്ച മുംബെയില്‍ നടന്ന പത്ത് കിലോമീറ്റര്‍ മാരത്തണ്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ സുരേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ താരം സി. സുരേഷ് (47) മാരത്തണ്‍ മത്സരത്തിനിടെ മരിച്ചു.1970-കളില്‍ തിരുവനന്തപുരം സെന്‍റ്‌ജോസഫ് എച്ച്. എസ്.എസ്. ടീമിലംഗമായി ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച സുരേഷ് മാര്‍ ഇവാനിയോസ്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജുകളുടെ താരമായി. തുടര്‍ന്ന് കെ.എസ്. ഇ. ബി.യില്‍ എഞ്ചിനീയറായി ചേര്‍ന്ന സുരേഷ് ഇപ്പോള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ പ്രൊഡക്റ്റ് എഞ്ചിനീയറിങ് വിഭാഗം തലവനായി സേവനമനുഷ്ഠിച്ചുവരികയാണ്.


മലേഷ്യയിലെ കോലാലംപൂരില്‍ 1985 ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്തു. കേരളത്തിന്റെ ജൂനിയര്‍, സീനിയര്‍ ടീമുകളില്‍ അംഗമായിരുന്നു. ദേശീയതാരം സി.വി. സണ്ണിയും സുരേഷും അടങ്ങിയ സീനിയര്‍ കേരളാ ടീം 1991-92 ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ സീനിയര്‍ ചമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയിരുന്നു. ഇന്‍റര്‍യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ കേരളാ യൂണിവേഴ്‌സിറ്റി ടീമിനെ രണ്ടുതവണ ചാമ്പ്യന്മാരാക്കുന്നതിലും സുരേഷ് നിര്‍ണായക പങ്ക് വഹിച്ചു.

സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ ഉഷ ചൊവ്വല്ലൂര്‍ ഭാര്യയാണ്. മക്കള്‍: അര്‍ച്ചന, ആരതി.

 

 




കൂടുതല്‍വാര്‍ത്തകള്‍.