Breaking Now

സെല്ലുലോയ്ഡിനെതിരായ പരാമര്‍ശം മന്ത്രി കെ.സി.ജോസഫും പിന്‍വലിച്ചു ; വിവാദം മാത്രം ബാക്കി

കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചലച്ചിത്രത്തിലെ വിവാദഭാഗങ്ങള്‍ നീക്കണമെന്ന പരാമര്‍ശം മന്ത്രി കെ.സി.ജോസഫ് പിന്‍വലിച്ചു.

ചിത്രത്തില്‍ കെ.കരുണാകരനെതിരെ വന്ന പരാമര്‍ശങ്ങള്‍ സംവിധായകന്‍ നീക്കണമെന്നും കരുണാകരനെ പോലുളള ദേശീയ നേതാക്കള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു കെ.സി.ജോസഫിന്റെ പറഞ്ഞിരുന്നത്. 

കെ.കരുണാകരനെതിരായ പരാമര്‍ശമുണ്ടെങ്കില്‍ അതു പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ചെയ്ത ഒരു ചിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കണമെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു.

ചിത്രം കാണാതെയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ ആദ്യം ആരോപമണുന്നയിച്ച കെ.മുരളീധരന്‍ ചിത്രം കണ്ട ശേഷം തനിക്ക് ഒരെതിര്‍പ്പുമില്ലെന്നും വിവാദമെല്ലാം അവസാനിച്ചുവെന്നും ഒറ്റദിവസം കൊണ്ട് പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ കരുണാകരനെതിരെ പരാമര്‍ശമൊന്നുമില്ലെന്നും മുരളി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കെ.സി.ജോസഫ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.