Breaking Now

അഫ്സലിന്റെ മൃതദേഹം വിട്ടുകൊടുക്കില്ല -ഷിന്‍ഡെ

പാര്‍ലമെന്‍റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

കുടുംബാംഗങ്ങള്‍ക്ക് തിഹാര്‍ ജയില്‍ വളപ്പിലെ കുഴിമാടത്തിലെത്തി പ്രാര്‍ഥന നടത്താം. ജയില്‍ ചട്ടങ്ങള്‍ പ്രകാരം മൃതദേഹം സംസ്കരിച്ചെന്നും, കൈമാറാന്‍ കഴിയില്ലെന്നും ഷിന്‍ഡെ പറഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് അഫ്സലിനെ തൂക്കിലേറ്റിയത്. മൃതദേഹം കശ്മീരിലുള്ള ബന്ധുക്കള്‍ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, അഫ്സലിന്‍െറ കുടുംബാംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ സംഘടനകള്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയക്കുകയും ചെയ്തിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.